അടുക്കളമുറ്റത്തെ ബ്രോയിലര്‍ കൃഷി വിപണിയിലേക്ക്
എടപ്പാള്‍: വട്ടംകുളം മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച അടുക്കളമുറ്റത്തെ ഇറച്ചിക്കോഴിയുടെ വിപണനോദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഇറച്ചിക്കോഴി ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി തുടക്കംകുറിച്ച പദ്ധതിയാണിത്. വലിയ യൂനിറ്റുകള്‍ തുടങ്ങുമ്പോഴുണ്ടാകുന്ന സാമ്പത്തികബാധ്യതയും മാലിന്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് 100 എണ്ണം വീതം വളര്‍ത്തുന്ന 12 യൂനിറ്റുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്.
ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലേക്കായി കുടുംബശ്രീ മിഷന്‍ 10,000 രൂപ ധനസഹായം നല്‍കി. 12 യൂനിറ്റുകള്‍ക്കുംകൂടി ഒരു ഇറച്ചിവില്‍പന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.
50 പേര്‍ക്കുകൂടി യൂനിറ്റുകള്‍ തുടങ്ങുന്നതിന് വട്ടംകുളം പഞ്ചായത്തിനെ 'മോഡല്‍ പഞ്ചായത്ത്' പദ്ധതിയിലുള്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് തുക വകയിരുത്തിയിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പദ്ധതി നടപ്പില്‍ വരും. ഇതിനോടനുബന്ധിച്ച് രണ്ട് ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ കുടുംബശ്രീ ഒരുക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍ അധ്യക്ഷയായി. എം. മുസ്തഫ, ഡോ. വി.കെ.പി മോഹന്‍കുമാര്‍, പി.വി പ്രീത, കെ.പി റാബിയ, വിനോദ്, കെ.പി ജാനകി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."