ഫെഡറര്‍ക്ക് മികച്ച തുടക്കം
പാരിസ്: കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍ഡ്സ്ലാം പോരാട്ടത്തിന് തുടക്കമായി. 123ാം ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടത്തിനാണ് ഇന്നലെ പാരിസില്‍ തുടക്കം കുറിച്ചത്.
റോജര്‍ ഫെഡറര്‍, കെയ് നിഷികോരി, മരിന് സിലിച്ച്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നീ വമ്പന്‍ താരങ്ങളെല്ലാം ആദ്യ റൗണ്ട് വിജയിച്ച് തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കളിമണ്‍ കോര്‍ട്ടിലെത്തിയ റോജര്‍ ഫെഡറര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
37കാരനായ സ്വിസ് താരം പ്രായത്തെ വെല്ലുന്ന പ്രകടനത്തോടെ ഇറ്റലിയുടെ ലോറെന്‍സോ സൊനീഗോയെ പരാജയപ്പെടുത്തി.
സ്കോര്‍ 6-2, 6-4, 6-4. മറ്റു മത്സരങ്ങളില്‍ ഗ്രീസ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് 6-2, 6-2, 7-6 എന്ന സ്കോറിന് ജര്‍മനിയുടെ മാക്സിമിലിയന്‍ മാര്ട്ടറെയും ജപ്പാന്റെ കെയ് നിഷികോരി 6-2, 6-3, 6-4 ന് ഫ്രഞ്ച് താരം ക്വിന്റിന് ഹാലിസിനെയും പരാജയപ്പെടുത്തി. ക്രെയേഷ്യന്‍ താരം മരിന് സിലിച്ച് ഇറ്റലിയുടെ തോമസ് ഫാബിയാനോയെ 3-6, 5-7, 1-6 എന്ന സ്കോറിന് തകര്‍ത്തു. ഇന്ത്യന്‍ താരം പ്രജ്നേശ് ഗണ്ണേശ്വരന് ബൊളീവിയന്‍ താരം ഹ്യൂഗോ ഡെലിയനോട് പരാജയപ്പെട്ടു. 1-6, 3-6, 1-6 എന്ന സ്കോറിനാണ് താരത്തിന്റെ തോല്‍വി. വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ 4-6, 2-6ന് റഷ്യയുടെ അനസ്തേഷ്യ പൊടപോവയോട് പരാജയപ്പെട്ടു. സ്പെയിനിന്റെ ഗര്ബിന് മുഗുരൂസ അമേരിക്കയുടെ ടെയ്ലര് തൗസെന്ഡിനെ തകര്‍ത്തു അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍ 7-5, 6-2, 6-2. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലും സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചും ഇന്നിറങ്ങും.
ഇവിടെ കിരീടം ചൂടാന്‍ കഴിഞ്ഞാല്‍ നിലവില്‍ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ദ്യോകോവിച്ചിന്റെ കൈകളിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."