റമദാനിലെ അവസാന പത്ത് ചെലവഴിക്കാന്‍ സല്മാന് രാജാവ് മക്കയില്‍
ജിദ്ദ: പരിശുദ്ധ റമദാനിലെ അവസാനത്തെ പത്ത് മസ്ജിദുല്‍ഹറാമില്‍ ചെലവഴിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് മക്കയിലെത്തി. അദ്ദേഹത്തെ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, അസി.ഗവര്‍ണര്‍ അമീര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍, ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഫൈസല്‍ ബിന്‍ മുഹമ്മദ് രാജകുമാരന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
റോയല്‍കോര്‍ട്ട് അംഗവും ഉന്നത പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ.സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ്, ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാന് അല്‍സുദൈസ്, ഉന്നത പണ്ഡിത സഭാംഗവും റോയല്‍കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോ.സഅദ് ബിന്‍ നാസര്‍ അല്ശസ്രി, മക്ക മേയര്‍ എന്‍ജി.മുഹമ്മദ് അല്‍ഖുവൈഹിസ്, പൊതുസുരക്ഷാവിഭാഗം മേധാവി ജനറല്‍ ഖാലിദ് അല്‍ഹര്‍ബി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അതേസമയം, മെയ് 31ന് മക്കയില്‍ നടക്കുന്ന ഒ.ഐ.സി രാജ്യങ്ങളുടെ 14ാമത് ഇസ്ലാമിക് ഉച്ചകോടിയിലും സല്മാന് രാജാവ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."