സംസ്ഥാനതല ഇസ്ലാമിക് കലാമേള; പ്രചാരണ ജാഥകള്‍ക്കു തുടക്കമായി
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല ഇസ്‌ലാമിക് കലാമേളയുടെ ഭാഗമായുള്ള പ്രചാരണ ജാഥകള്‍ക്കു തുടക്കമായി. ഇന്നലെ രാവിലെ കുമ്പളയിലെ ഇമാം ഷാഫി അക്കാദമി പരിസരത്ത് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സുബൈര്‍ നിസാമിക്കു പതാക കൈമാറി പ്രചാരണ ജാഥക്കു തുടക്കം കുറിച്ചു. വൈകുന്നേരം കാസര്‍കോട് നഗരത്തില്‍ നടന്ന കലാമേളയുടെ വിളംബര റാലി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ദഫ്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടെ നഗരം ചുറ്റി നടന്ന വിളംബര റാലിക്കു സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ അബൂബക്കര്‍ സാലൂദ് നിസാമി, ഇ.പി ഹംസത്തു സഅദി, സുബൈര്‍ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സി.പി മൊയ്തു മൗലവി, ജമാല്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.
ഈ മാസം 12 മുതല്‍ പതിനാലു വരെയാണ് ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രത്യേകം തയാറാക്കുന്ന സി.എം ഉസ്താദ് നഗറില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക് കലാമേള നടക്കുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക,ലക്ഷ്വദീപ് തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം വരുന്ന മത്സരാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."