മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന പുണ്യമാണ് സര്‍ഗാത്മകത: പി.കെ ഗോപി
കോഴിക്കോട്: മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന പുണ്യമാണ് സര്‍ഗാത്മകതയെന്നും ആത്മാവിന്റെ ചേതന കലയിലൂടെയാണ് വികസിക്കുന്നതെന്നും കവി പി.കെ ഗോപി. എസ്.കെ.എസ്.എസ്.എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രാസം രചനാ പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്തരികമായ സൂഷ്മചലനങ്ങളാണ് ഭാഷയെ വികസിപ്പിക്കുന്നത് .അതാണ് സര്‍ഗാത്മകതയും ആത്മീയതയും തമ്മിലുള്ള ബന്ധം. വാക്കുകളുടെ പ്രപഞ്ചത്തിലൂടെയേ ആത്മീയത ആര്‍ജിക്കാനാവൂ. എഴുത്തിന്റെ ആദ്യയോഗ്യത ആത്മവികാസത്തെ ഇഷ്ടപ്പെടുകയാണ്. രചനയുടെ സാരാംശം അറിയണമെങ്കില്‍ ഭാഷയുടെ ഉള്‍ക്കാതലിനെ അറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രാസം ഒന്നാം ബാച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സെലക്ഷന്‍ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാരാണ് ക്യാംപില്‍ പങ്കെടുത്തത്.
ഡോ. മോയിന്‍ ഹുദവി മലയമ്മ, ഷരീഫ് ഹുദവി ചെമ്മാട് വിവിധ സെഷനുകള്‍ നയിച്ചു. റൈറ്റേഴ്‌സ് ഫോറം ചെയര്‍മാന്‍ അലി മാസ്റ്റര്‍ വാണിമേല്‍ അധ്യക്ഷനായി. കണ്‍വീനര്‍ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ സ്വാഗതം പറഞ്ഞു. നൗഫല്‍ വാഫി കിഴക്കോത്ത്, ലത്തീഫ് ഹുദവി പാലത്തുങ്കര, ആദില്‍ ആറാട്ടുപുഴ, സലീം ദേളി, ഉനൈസ് വളാഞ്ചേരി സംസാരിച്ചു. സമദ് റഹ്മാനി കരുവാരക്കുണ്ട് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."