HOME
DETAILS

വിനോദസഞ്ചാര വികസനം 200 കി.മീ ദൂരത്തില്‍ മലനാട്- മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി

  
backup
May 10 2017 | 05:05 AM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-200-%e0%b4%95%e0%b4%bf-%e0%b4%ae%e0%b5%80-2


കണ്ണൂര്‍: ഉത്തരകേരളത്തിന്റെ വിനോദസഞ്ചാര വികസനത്തില്‍ വന്‍ കുതിപ്പിനു വഴിയൊരുക്കി മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ചിറകുമുളക്കുന്നു. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസം സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ ക്രൂയിസം ടൂറിസം പദ്ധതിയുടെ അവലോകനത്തിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി തുടങ്ങിയ പുഴകളിലൂടെയും കായലുകളിലൂടെയും 200 കിലോമീറ്ററോളം ബോട്ട് യാത്ര ഉള്‍പ്പെടെയാണ് പദ്ധതി.
മേല്‍നോട്ടത്തിനായി കണ്ണൂര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശങ്ങളിലെ എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മോണിറ്ററിങ് സമിതിക്ക് രൂപം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും എത്രയും വേഗം കേന്ദ്ര സര്‍ക്കാരിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.
നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, സി. കൃഷ്ണന്‍, എം. രാജഗോപാല്‍, വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍ പങ്കെടുത്തു.
ടൂറിസം പദ്ധതിയുടെ സ്വതന്ത്രമായ നടത്തിപ്പിന് ഒരു സ്‌പെഷല്‍ ഓഫിസറെ ചുമതലപ്പെടുത്തും. പ്രാദേശിക തലത്തില്‍ ടൂറിസത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുവാനും വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുമായി കിറ്റ്‌സിനെ ചുമതലപ്പെടുത്തി.
വിനോദസഞ്ചാരികളെ സഹായിക്കാന്‍ പ്രാദേശികതലത്തില്‍ തന്നെ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ക്രൂയിസ് പദ്ധതിക്കായി മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ വിനോദസഞ്ചാര വകുപ്പ് അനുവദിക്കും. അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെ ഏല്‍പ്പിക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ഭക്ഷണ സൗകര്യം, കേന്ദ്രങ്ങളുടെ പരിപാലനം എന്നിവയുടെ ചുമതല ശുചിത്വ മിഷന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കും. ഇതോടൊപ്പം സുല്‍ത്താന്‍ കനാലിനെ പുനരുദ്ധാരണത്തിനായി ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് തയാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. അടുത്ത ഫെബ്രുവരിക്കു മുമ്പായി സുല്‍ത്താന്‍ തോട് ഗതാഗതയോഗ്യമാക്കുന്നതിന് ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസ്റ്റ്-വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ദീര്‍ഘവീക്ഷണം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago