HOME
DETAILS

കേരളത്തിലെ പച്ചക്കറികള്‍ക്കുള്ള വിലക്ക് സഊദി അറേബ്യ നീക്കി

  
backup
May 26 2019 | 18:05 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

 


കൊണ്ടോട്ടി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി കാര്‍ഗോ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒരു വര്‍ഷത്തിനുശേഷം സഊദി അറേബ്യ പിന്‍വലിച്ചു.
ഇതോടെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് സഊദി അറേബ്യയിലേക്ക് കാര്‍ഗോ കയറ്റുമതി തുടങ്ങി. പെരുന്നാള്‍ മുന്‍നിര്‍ത്തി പഴം, മാങ്ങ തുടങ്ങിയവക്കാണ് ആവശ്യക്കാരേറെയുള്ളത്. കേരളത്തിലെ പഴത്തിനും പച്ചക്കറികള്‍ക്കും സഊദിയില്‍ വലിയ ആവശ്യക്കാരാണുള്ളത്.


കേരളത്തില്‍ നിപ വൈറസ് പടര്‍ന്ന പാശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂണ്‍ നാലു മുതല്‍ സഊദി അറേബ്യ കാര്‍ഗോ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യു.എ.ഇ ഉള്‍പ്പടെ മറ്റു രാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാനം നിപ വൈറസ് മുക്തമായി പ്രഖ്യാപിച്ചതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നിരോധനം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി സഊദി അറേബ്യ നിയന്ത്രണം നീക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍, തൃച്ചി അടക്കമുളള വിമാനത്താവളങ്ങളില്‍ നിന്നാണ് കാര്‍ഗോ അയച്ചിരുന്നത്.
ഒരു കിലോക്ക് 19 രൂപ അധികം നല്‍കിയാണ് കേരളത്തിന്റെ പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് കാര്‍ഗോ അയച്ചിരുന്നത്. നിയന്ത്രണത്തിന്റെ പേരില്‍ കയറ്റുമതി നിര്‍ത്തിയാല്‍ ഏജന്‍സി നഷ്ടപ്പെടുമെന്നതിനാല്‍ നഷ്ടം സഹിച്ചും കാര്‍ഗോ കയറ്റുമതി നിലനിര്‍ത്തി പോരുകയായിരുന്നുവെന്ന് ഏജന്റുമാര്‍ പറയുന്നു.


സൗദിയിലേക്കുള്ള കാര്‍ഗോ നിയന്ത്രണം പിന്‍വലിക്കണമെന്ന് കയറ്റുമതി ഏജന്റുമാര്‍ നിരവധി തവണ എം.പിമാര്‍ മുഖേന ആവശ്യപ്പെട്ടെങ്കിലും നടപ്പിലായിരുന്നില്ല. സംസ്ഥാനത്തുനിന്ന് 150-മുതല്‍ 200 ടണ്‍ വരെയാണ് ദിനേന കാര്‍ഗോ കയറ്റുമതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago