എസ്.വൈ.എസ് ആദര്‍ശ സമ്മേളനം 'ഇസ്ലാമിനെ തെറ്റിദ്ധരിക്കപ്പെടാന്‍ സലഫിസം കാരണമാവുന്നു'
കാസര്‍കോട്: വ്യാപകമായി പൂര്‍വ മാതൃകയിലല്ലാതെ ഖുര്‍ആന്‍ പരിഭാഷ എഴുതുകയും അതു മാത്രം ആധാരമാക്കി വിശുദ്ധ ഖുര്‍ആനെ പഠിക്കുകയും ചെയ്യുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തേയും മതത്തേയും തെറ്റിദ്ധരിക്കപ്പെടാന്‍ അതു കാരണമാവുന്നുവെന്നു എസ്.വൈ.എസ് ജില്ലാ ആദര്‍ശ സമ്മേളനം. 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ ജില്ലാ എസ്.വൈ.എസ് കമ്മിറ്റി കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുല്‍ റഹ്മാന് മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. 'വിശുദ്ധ ദിനങ്ങളുടെ ആധികാരികത പ്രമാണങ്ങളില്‍' എന്ന വിഷയത്തില്‍ റഹ്മത്തുല്ലാ ഖാസിമി മുത്തേടം,'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന വിഷയത്തില്‍ മുസ്തഫ അശ്രഫി എന്നിവര്‍ സംസാരിച്ചു.
സയ്യിദ് നജ്മുദിന്‍ പൂക്കോയ തങ്ങള്‍ കൂട്ടുപ്രാര്ഥനക്കു നേതൃത്വം നല്കി. അബ്ദുല്‍സലാം ദാരിമി, സി.കെ.കെ മാണിയൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, സ്വാലിഹ് മുസ്ലിയാര്, പി.എസ് ഇബ്രാഹിം ഫൈസി, ഹാറൂന്‍ ഹസനി, എസ്.പി സ്വലാഹുദ്ദിന്‍, ഹംസ ഹാജി, മൊയ്തീന് മൗലവി, അഷ്റഫ് മിസ്ബാഹി, അസീസ് അശ്രഫി, ഷരിഫ് ഹാജി, യു. സഅദ് ഹാജി, ഹംസത്തു സഅദി, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, ബദ്റുദ്ദീന്‍ ചെങ്കള, എം.എ ഖലീല്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ഇസ്മായില്‍ മൗലവി, സുഹൈര്‍ അസ്ഹരി, ബശീര്‍ ദാരിമി, മുഹമ്മദ് കുഞ്ഞി, കെ.എം സൈനുദ്ദീന്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."