HOME
DETAILS
MAL
ഹൃദയാഘാതം; പത്തനം തിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
backup
October 14 2020 | 21:10 PM
മനാമ : ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തനം തിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി.
വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം എന്ന ബാബുകുട്ടി (63)യാണ് മരണപ്പെട്ടത്.
ഇവിടെ സൽമാബാദ് പ്രവിശ്യയില്‍ അൽ നജ്യും മെറ്റൽ സ്ക്രാപ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ലില്ലിക്കുട്ടി ജോൺസൻ, മക്കൾ : ജീവ, ജെഫി, ജെലിൻ. മരുമകൻ : എറണാകുളം പച്ചാളം ജെറിൻ ജെയിംസ്.
കൊവിഡ് ടെസ്റ്റുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച പുറപ്പെടുന്ന ഗള്‍ഫ് എയറില്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."