HOME
DETAILS
MAL
റോഡ് പ്രവൃത്തികളില്‍
backup
May 10 2017 | 05:05 AM
അവഗണിക്കപ്പെടുന്നതായി ആക്ഷേപം
പെരുവള്ളൂര്‍: പഞ്ചായത്തു റോഡുകളുടെ നിര്‍മാണ പ്രവൃത്തി നടത്തുമ്പോള്‍ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തി നടത്താതെ പ്രദേശത്തെ അവഗണിക്കപ്പെടുന്നതായി ആക്ഷേപം. ഇരുമ്പന്‍കുടുക്ക് -കുന്നത്ത്പ്പള്ളി റോഡിലാണ് ഈ ദുരവസ്ഥ. ഈ റോഡിന് 30 വര്‍ഷത്തിലേറെ പഴക്കമുïെന്നാണ് പറയപ്പെടുന്നത്.
ഇവിടെ റോഡില്‍ കയറ്റിറക്കമുള്ള ഭഗത്ത് 100 മീറ്ററോളം ദൂരമാണ് ഇത്ര കാലമായിട്ടും ടാര്‍ ചെയ്യാതെ കുïും കുഴിയാമായ നിലയിലുള്ളത്. ഇതുമൂലം ഇതിലൂടെയുള്ള വാഹന യാത്ര ഏറെ ദുഷ്‌കരമാണ്. റോഡില്‍ ഈ ഭാഗം മാത്രം പ്രവൃത്തി നടത്താതെ അവഗണിക്കപ്പെടുന്നതിന്റെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റോഡ് ടാര്‍ചെയ്യാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭഗത്ത് നിന്നുïാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."