വളാഞ്ചേരി നഗരസഭയില്‍ മഴക്കാല പൂര്‍വശുചീകരണം
വളാഞ്ചേരി: മഴക്കാലത്തിനു മുമ്പേ നഗരസഭാ പ്രദേശത്ത് നടത്തേï രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ശുചീകരണപ്രവര്ത്തനങ്ങളെയും സംബന്ധിച്ച് വിവിധ വകുപ്പുകളുടെ കൂടിയാലോചന യോഗം നടന്നു. വളാഞ്ചേരി നഗരസവും പരിസരവും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ശുചീകരിക്കും.
എല്ലാ ഞായറാഴ്ചയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും ഡ്രൈഡേ ഭൗമചരണവും നടത്തും. ആരോഗ്യ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വ പരിശോധന കര്‍ശനമാക്കും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പേരില്കര്ശന നടപടി സ്വീകരിക്കും. ഇവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപ് നടത്താനും തീരുമാനിച്ചു. നഗരസഭാധ്യക്ഷ ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു,
വൈസ് ചെയര്മാന് കെ.വി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ഡോ. മുഹമ്മദലി നടക്കാവില്‍, ഡോ. ഫാത്തിമ ഫെബിന, ഡോ. ഗീത, ഡോ. സുശാന്ത് സി.ഡി.പി.ഒ, ശ്രീദേവി അമ്മ, അസിസ്റ്റന്റ് എന്‍ജീനിയര്‍മാരായ അനന്ത നാരായണന്, അബ്ദുല്‍ സത്താര്‍, മുസമ്മില്‍, പ്രസന്നകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജന്, എന്‍.കെ തോമസ്, നഗരസഭാ സെക്രട്ടറി അഡ്വ. സുജിത്ത് ടി.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ .അഭിലാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."