സോപാനം സംഗീതോത്സവം നാലാം ദിവസത്തിലേക്ക്
എടപ്പാള്‍: കേരളത്തിലെ തനത് വാദ്യകലകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലാദ്യമായി സംഘടിപ്പിക്കുന്ന വാദ്യോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. ഘടം, മൃദംഗം എന്നിവയുടെ അകമ്പടിയോടെ പാശ്ചാത്യ ഉപകരണമായ സാക്‌സ ഫോണില്‍ കര്‍ണാടക സംഗീതം ആലപിക്കുന്ന സാക്‌സ ഫോണ്‍ സംഗീതം കാണികള്‍ക്ക് ആസ്വാദ്യകരമായി.
വടകര കെ.വി കുമാരനും സംഘവും അവതരിപ്പിച്ച തുടികൊട്ട്, നീലേശ്വരം ദ്രാവിഡ കലാസമിതി ഒരുക്കികിയ മുളം ചെണ്ടമേളം,പെരുങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച ഇടക്ക വിസ്മയം, കലാമണ്ഡലം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തിമിലയിടച്ചില്‍, വരവൂര്‍ അപ്പുവും സംഘവും അവതരിപ്പിച്ച കൊമ്പു പറ്റ്,ഒറ്റപ്പാലം ഹരിയും സംഘവും അവതരിപ്പിച്ച പഞ്ചാരി പഞ്ചവാദ്യം തുടങ്ങിയവ ശ്രദ്ധേയമായി.
ഇന്ന് മാപ്പിള കലകളില്‍ ഏറ്റവും പഴക്കം ചെന്നതും അറബനക്കളി, റബാന എന്നീ പേരുകളില്‍ അറിയപെടുന്ന കലാരൂപം അറബനമുട്ട് നടക്കും. മാപ്പിളകലാ അക്കാദമി എടപ്പാള്‍ ചാപ്റ്റര്‍ ആണ് അവതരിപ്പിക്കുന്നത്. മണികണ്ഠന്‍ കല്ലാറ്റ് കാട്ടകാമ്പാല്‍ അവതരിപ്പിക്കുന്ന നന്തുണിപ്പാട്ട്, വയനാട് ജില്ലയിലെ അടിയ സമുദായത്തില്‍ മന്ത്രവാദ ചികിത്സാ കര്‍മ്മങ്ങളുടെ ഭാഗമായി നടത്തുന്ന ഗദ്ദിക പി.കെ കാളന്‍ സ്മാരക ഗോത്രകലാ സമിതി മാനന്തവാടി അവതരിപ്പിക്കും കൂടാതെ മേളപ്പദം, സേലം മേട്ടൂര്‍ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന നാദസ്വരകച്ചേരിയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."