HOME
DETAILS

വര്‍ഗീയത തുളുമ്പുന്ന വ്യാജ പോസ്റ്റ്: കൂടുതല്‍ വിശദീകരണവുമായി റഫീഖ് അഹമദ്

  
backup
May 27 2019 | 03:05 AM

keralam-rafeek-ahmed-fb-post-27-05-2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശങ്ങളുമായി തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ വിശദീകരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ഫേസ്ബുക്ക് വഴി തന്നെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്. വിഷലിപ്തമായ, ഇരുട്ടുനിറഞ്ഞ മനസ്സുകളുമായി കുറേപ്പേര്‍ നമുക്കു ചുറ്റിലുമിരുന്ന് നീചവും കുടിലവുമായ എന്തൊക്കെയോ കര്‍മ്മങ്ങളില്‍ വ്യാപൃതരായി കഴിയുന്നുവെന്ന അറിവാണ് ഇതു നല്‍കുന്നതെന്നും അതു സന്തോഷം നല്‍കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നേരത്തേ വ്യാജപോസ്റ്റിനെതിരേ അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 'ഉത്തമന്‍ തെക്കേപ്പാട്ട്' എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇതു പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദിയുടെ ചിത്രം പ്രൊഫൈല്‍ പിക്ക് ആക്കിയിരിക്കുന്ന ഈ അക്കൗണ്ടില്‍ സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ മാത്രമാണുള്ളത്. സംഭവം വിവാദമായിട്ടും ഈ അക്കൗണ്ടില്‍ റഫീഖിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് കിടപ്പുണ്ട്. വോട്ടെണ്ണലിന്റെ തലേദിവസമായ മെയ് 22നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

റഫീഖ് അഹമദിന്റെ പോസ്റ്റ്

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഹങ്കാരവും ധാർഷ്ട്യവുമാണ് നാട്ടിൽ ഭൂരിപക്ഷ മത വർഗീയതയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും വേരോട്ടമുണ്ടാക്കിക്കൊടുത്തത് എന്നും മറ്റും പറയുന്ന ഒരു പോസ്റ്റ് എന്റെ പേരിൽ പ്രത്യക്ഷപ്പെടുകയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു, കഴിഞ്ഞ ദിവസങ്ങളിൽ. ഫേസ്ബുക്കിൽ ഇടയ്ക്കെങ്കിലുെമൊക്കെ സാമൂഹ്യ / രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ എന്റെ അഭിപ്രായങ്ങൾ ഞാനും കുറിച്ചിടാറുണ്ട്. വളരെ പരിമിതമായ എണ്ണം ആളുകളേ അത് ശ്രദ്ധിക്കാറുള്ളു. എന്നാൽ ഈ പോസ്റ്റ് ആയിരക്കണക്കിന് ആളുകളിലേക്ക്, നൂറുകണക്കിന് വാട്സാപ് ഗ്രൂപ്പുകളിലേക്ക് സഞ്ചരിച്ചു. ലോകത്തിന്റെ വിദൂരമായ കോണുകളിലേക്കു പോലും എത്തിച്ചേർന്നു. പലരും വിളിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് വിവരം എന്റെ ശ്രദ്ധയിൽ പെടുന്നത്.

ഈ സംഭവം തന്ന തിരിച്ചറിവുകൾ സുഖകരമല്ല. വിഷലിപ്തമായ, ഇരുട്ടു നിറഞ്ഞ മനസ്സുകളുമായി കുറേ പേർ നമുക്ക് ചുറ്റിലുമിരുന്ന് നീചവും കുടിലവുമായ എന്തൊക്കെയോ കർമ്മങ്ങളിൽ വ്യാപൃതരായി കഴിയുന്നു എന്ന അറിവ് സന്തോഷകരമല്ല. നന്മയെക്കുറിച്ചോ മനുഷ്യാന്തസ്സിനെക്കുറിച്ചോ അവരോട് സംസാരിക്കുന്നത് നിഷ്പ്രയോജനകരമാവുന്നു. തങ്ങളുടെ ചെറു ജീവിതത്തിന്റെ ലക്ഷ്യം ലോകത്തെ കുറച്ചു കൂടി ഇരുട്ടിലാഴ്ത്തൽ ആണെന്ന് അവർ നിശ്ചയിച്ചിരിക്കുന്നു.

ആ പോസ്റ്റ് നിർമ്മിച്ചെടുക്കുകയും അതിന്റെ സ്രഷ്ടാവിനെ വ്യാജമായി നിശ്ചയിക്കുകയും ചെയ്തതിനു പിറകിൽ സാമർത്ഥ്യവും ബുദ്ധിയുമുള്ള മനസ്സുകൾ പ്രവർത്തിച്ചിട്ടുണ്ട്. ആ മിടുക്ക് ഒരർത്ഥത്തിൽ അഭിനന്ദനീയവുമാണ്. പക്ഷെ മനുഷ്യൻ എന്ന വലിയ പരികല്പനയോട് ചേർന്നു നിൽക്കുന്ന, അതിനെ അർത്ഥവത്താക്കുന്ന മൂല്യങ്ങളുടെ പ്രകാശ ഭാഗത്തു കൂടി നോക്കുമ്പോൾ എന്തൊരു ഇരുട്ടാണ്, എന്തിനു വേണ്ടിയാണ് ഇത്രയും നീചത്വങ്ങൾ ഈ സുഹൃത്തുക്കൾ സ്വയം പേറി നടക്കുന്നത് എന്ന വിചാരം വല്ലാതെ അസ്വസ്ഥതയുളവാക്കുന്നു. ആ പോസ്റ്റിലെ അപക്വവും വക്രീകരിച്ചതുമായ ആശയങ്ങൾ, ഭാഷയിലുള്ള പിടിപ്പുകേടുകൊണ്ടു വന്ന വാചകപ്പിശകുകൾ, അക്ഷരത്തെറ്റുകൾ ഇവയെല്ലാം തിരിച്ചറിഞ്ഞ ഒട്ടനവധി പേർ അതിന്റെ കർത്താവ് ഞാനല്ല എന്ന് മനസ്സിലാക്കിയെങ്കിലും ചിലരെങ്കിലും തെറ്റിദ്ധരിച്ചു. അവരിൽ ചിലർ സത്യം തുറന്നു പറയുവാനുള്ള എന്റെ ആർജവത്തെ പുകഴ്ത്തി. മറ്റു ചിലർ വീണ്ടും അധികാരാരോഹണം ചെയ്ത വർഗീയ ശക്തികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുതലെടുപ്പു നടത്താനുള്ള എന്റെ ഗൂഢോദ്ദേശ്യത്തെ വിമർശിച്ചു.

എന്റെ പേരിൽ പ്രചരിച്ച, പ്രചരിക്കുന്ന ആ പോസ്റ്റിലും ചില ശരികൾ ഉണ്ടാവാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി *കേരളത്തിന്റെ* സവിശേഷ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുന്നതിൽ ന്യൂനപക്ഷ മതമൗലികവാദങ്ങളും, സാമ്പത്തിക ഹുങ്കും, തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്റേതായ രീതിയിൽ ഞാനീ സത്യം പറയാൻ ശ്രമിക്കാറുണ്ട്.

പക്ഷെ *ഇന്ത്യയെ* സമഗ്രമായി നോക്കിക്കാണുമ്പോൾ ഇന്ന് അതിനെ നീരാളിക്കൈകളിൽ അമർത്തിക്കഴിഞ്ഞ വിദ്വേഷത്തിന്റെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ദശാബ്ദങ്ങളുടെ വലിയ ചരിത്രമാണുള്ളത് എന്നു കാണാം. സാമ്രാജ്യത്വ ഗൂഢാലോചനയുടെ, വിഭജനത്തിന്റെ, വിഭാഗീയതയുടെ, കലാപങ്ങളുടെ, വഞ്ചനകളുടെ, പിതൃ ഘാതകത്വത്തിന്റെ നീചവും കുടിലവും ചോര മണക്കുന്നതുമായ പാരമ്പര്യ വഴികളുണ്ട്. അധികാരത്തിനും സമ്പത്തിനും പ്രാമാണികതയ്ക്കും വേണ്ടി നൂറ്റാണ്ടുകളെ അടിമ കിടത്തിയ, ചങ്ങലക്കി ലുക്കങ്ങളുണ്ട് ഭ്രാതൃ രക്തത്തിന്റെ കഴുകിയാൽ പോകാത്ത രക്തക്കറകൾ ഉണ്ട്. ഉള്ളിലുറങ്ങിക്കിടക്കുന്ന ഇരുട്ടുകുത്തിയ വിശ്വാസങ്ങളുടെ കീറ മാറാപ്പുകൾ ഉണ്ട്. അവയിലൂട ത്രയും സഞ്ചരിച്ച് ഒരു മഹാ സംസ്കൃതി ഇന്ന് എത്തി നിൽക്കുന്ന ദശാസന്ധി അങ്ങേയറ്റം മ്ലാനമാണ്, വ്യാകുലമാണ്, ഭീഷണമാണ്.

വർഗീയത അപരിഷ്കൃതത്വത്തിന്റെ അടയാളമായി, അജ്ഞാനത്തിന്റെ ബാധ്യതയായി, നാഗരികതയുടെ മറുപുറമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു. തർക്കിച്ച് തർക്കിച്ച് മുന്നേറുമ്പോൾ ആത്മമിത്രത്തിന്റെ പോലും കണ്ണിന്റെ ആഴങ്ങളിൽ അപരിചിതമായ, ക്രൗര്യമാർന്ന ഒരു മൃഗത്തിളക്കം മിന്നിമറയുന്നതു കാണുന്നു. അത് ഇന്നോളം മനുഷ്യവർഗം ആർജ്ജിച്ച എല്ലാ വെളിവുകളെയും റദ്ദ് ചെയ്യുന്നത് അഗാധമായ വ്യസനത്തോടെ ഞാൻ നോക്കി നിൽക്കുന്നു.

റഫീക്ക് അഹമ്മദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago