HOME
DETAILS
MAL
പ്രളയം: നിയമസഭ സബ്ജക്ട് കമ്മിറ്റി ചേരണമെന്ന് പി.ടി തോമസ്
backup
September 10 2018 | 19:09 PM
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയില്പ്പെടാനുണ്ടായ സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജലസേചനം സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. സമിതി ചെയര്‍മാനായ ജലവിഭവ മന്ത്രി മാത്യു ടി തോമസിനാണ് കമ്മിറ്റി അംഗം കൂടിയായ പി.ടി തോമസ് കത്തുനല്‍കിയത്. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയും ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി പി.ടി തോമസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയകാരണങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനാല്‍ ഇവ ചര്‍ച്ച ചെയ്യാനായി യോഗം ചേരണമെന്നാണ് പി.ടി തോമസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."