HOME
DETAILS
MAL
വാര്‍ത്ത പുറത്തുപോയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
backup
October 14 2020 | 21:10 PM
തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്തുപോയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റായ വിവരങ്ങള്‍ പുറത്തുപോയത് എങ്ങനെയെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ ചോദിച്ചു.
അധികാര കേന്ദ്രീകരണത്തിന് ശ്രമിക്കുന്നുവെന്ന വിലയിരുത്തല്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തതവരുത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിതല ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും സി.പി.ഐ മന്ത്രിമാരോ മറ്റു മന്ത്രിമാരോ ഒന്നും പറഞ്ഞില്ല.
റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റംവരുത്താന്‍ പൊതുഭരണ വകുപ്പ് തയാറാക്കിയ ഭേദഗതി നിര്‍ദേശങ്ങളാണ് വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം കിട്ടുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്ന പ്രധാന നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."