നിലമ്പൂര്‍ ഗവ. കോളജ്: സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചു
നിലമ്പൂര്‍: നിര്‍ദിഷ്ട നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലേക്ക് സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചു. മങ്കട ഗവ. കോളജ് അസി. പ്രിന്‍സിപ്പല്‍ സലാഹുദിനെയാണ് നിലമ്പൂര്‍ ഗവ. കോളജ് സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പിവി അന്‍വര്‍ എംഎല്‍എ, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി തീരുമാനം അറിയിച്ചത്. ഈ അധ്യായന വര്‍ഷം തന്നെ കോളജ് പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
2016 ഫെബ്രവരി ഒമ്പതിനാണ് ഗവ.മാനവേദന്‍ ഹയര്‍സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് അനുവദിച്ച അഞ്ച് ഏക്കറില്‍ നിലമ്പൂര്‍ ഗവ.കോളജ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊïോട്ടി ഗവ. കോളജിലെ സമീറയെ സ്‌പെഷ്യല്‍ ഓഫിസറേയും നിയമിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് വന്നതോടെ മുന്‍സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിന് മന്ത്രി സഭ സബ്കമ്മിറ്റിയുടെ പേരില്‍ കോളജ് തുടങ്ങുന്നത് നീട്ടികൊïുപോവുകയായിരുന്നു. ഇതിനിടെയാണ് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ചിത്രലേഖയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതി നിര്‍ദിഷ്ട സ്ഥലം പരിശോധന നടത്തി.
സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചതോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതോടെ നിലമ്പൂര്‍ ഗവ. കോളജിലും പ്രവേശന നടപടികള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. അതേസമയം നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിലെ അഞ്ചേക്കര്‍ സ്ഥലത്ത് ഇന്റര്‍നാഷണല്‍മിനി സ്‌റ്റേഡിയം അനുവദിച്ചതോടെ ഗവ. കോളജ് എവിടെ സ്ഥാപിക്കുമെന്നതും ആശങ്കയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."