ദേശീയപാത വികസനം; ഡെപ്യൂട്ടി കലക്ടര്‍ ചര്‍ച്ച നടത്തി
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ സമിതി അംഗങ്ങള്‍, തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു
ചേലേമ്പ്ര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടിമൂഴിക്കല്‍ ഭാഗത്തു നിലനിന്നിരുന്ന പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടറിയാന്‍ ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ ഇന്നലെ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി.
നിലവിലെ ദേശീയപാത വികസനത്തിനു പ്രയാസമായി കരുതിയിരുന്ന പള്ളി, ക്ഷേത്രം, ശ്മശാനം എന്നിവ സംരക്ഷിച്ചു നിലവിലെ റോഡില്‍നിന്നു മാറി 500 മീറ്റര്‍ നീളത്തില്‍ ഇടിമൂഴിക്കല്‍ -തിരുവങ്ങാട്ടുപറമ്പ് വഴിയുള്ള റോഡിന്റെ പദ്ധതിയായിരുന്നു കഴിഞ്ഞ ആറിനു പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍, ജനവാസ മേഖലയിലൂടെയുള്ള വികസനത്തിലെ ആശങ്ക പരിഹരിക്കാന്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും പ്രദേശവാസികളുമായി ചര്‍ച്ച നടത്തണമെന്നുമുള്ള ആവശ്യത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ സമിതി അംഗങ്ങള്‍, തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."