ചികിത്സയ്ക്കു കൊïുപോയ മകനെ കാണാനില്ലെന്നു പരാതി
പരപ്പനങ്ങാടി: തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ മാനസിക ചികിത്സയ്ക്കായി കൊïുപോയ മകനെ കാണാനില്ലെന്നു മാതാവ് പൊലിസില്‍ പരാതി നല്‍കി. വള്ളിക്കുന്ന് അരിയല്ലൂര്‍ വളവില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ ഷഹലിനെ (20) യാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായതായി മാതാവ് ആദന്റെപുരക്കല്‍ റഹിയാബി പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കിയത്.
ഏര്‍വാടി ചികിത്സാലയ അധികൃതരാണ് യുവാവിന്റെ തിരോധാനം ബന്ധുക്കളെ അറിയിച്ചത്. മാസങ്ങളായി തുടരുന്ന ചികിത്സയ്ക്കിടയില്‍ ബന്ധുക്കള്‍ വിവരമറിയാന്‍ ഇടയ്ക്കിടെ ഏര്‍വാടിയില്‍ പോകാറുï്. കഴിഞ്ഞ മാസവും പോയി വിവരങ്ങളറിയുകയും ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിനല്‍കുകയും ചെയ്തിരുന്നു. ഇവര്‍ മടങ്ങിയെത്തി മൂന്നു ദിവസത്തിനു ശേഷമാണ് ഷഹലിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്.
വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്നാണ് ഏര്‍വാടി പൊലിസിലും പരപ്പനങ്ങാടി പൊലിസിലും പരാതി നല്‍കിയത്. കïെത്തുന്നവര്‍ തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനിലോ 9895124650,7907809489 എന്നീ നമ്പറുകളിലോ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."