ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഗോരക്ഷാ അക്രമികള്‍ ഡയറി ഫാം അടിച്ചു തകര്‍ത്ത് ഉടമസ്ഥനായ മുസ്‌ലിം യുവാവിനെ മര്‍ദിച്ചു.
റായ്പൂര്‍: ബിഫ് കടത്തുുവെ് ആരോപിച്ച് ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഗോരക്ഷാ അക്രമികള്‍ ഡയറി ഫാം അടിച്ചു തകര്‍ത്ത് ഫാം ഉടമസ്ഥനായ മുസ്‌ലിം യുവാവിനെ മര്‍ദിച്ചു. റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകിട്ടോടെ ഫാമിലെത്തിയ അക്രമികള്‍ സ്ഥാപനം തല്ലിത്തകര്‍ക്കുകയും ഉടമസ്ഥനായ ഉസ്മാന്‍ ഖുറേഷിയെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവശേഷം ഫാം ഉടമയ്‌ക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബജ്രംഗദള്‍ അടക്കമുള്ള സംഘടനകള്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.
ആക്രമണത്തില്‍ ഉസ്മാന്‍ ഖുറേഷി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിറകേയാണ് അദ്ദേഹത്തിനെതിരേ ബീഫ് കടത്തിന്റെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബജ്രംഗദള്‍ പ്രവര്‍ത്തകരടക്കമുള്ളവര്‍ പോലിസ് സ്‌റ്റേഷനിലെത്തിയത്. സ്ഥാപനത്തില്‍ പശുവിനെ അറക്കുന്നുണ്ടെന്നും അതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നും അവര്‍ ആരോപിച്ചു.
ഖുറേഷിയുടെ പരാതിയില്‍ മൂന്ന് അക്രമികളെ പോലിസ് അറസ്റ്റ് ചെയ്തു. അങ്കിത് ദ്വിവേദി, അമര്‍ജിത്ത് സിങ്, സുബാങ്കര്‍ ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."