കേരളത്തിലും ബംഗാളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു: ആരോപണംആവര്‍ത്തിച്ച് മോദി
വാരാണസി: കേരളത്തിലും ബംഗാളിലും ബിജെപിക്ക് ആധിപത്യം സ്ഥാപിക്കാനാവാത്തതിന്റെ വിദ്വേഷം പ്രസംഗത്തില്‍ പ്രതിഫലിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം വാരണസിയിലെത്തിയ അദ്ദേഹം കേരളത്തിലും ബംഗാളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന ആരോപണം ആവര്‍ത്തിച്ചു.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുകയാണെന്നും അവരുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നതെന്നുമാണ്‌മോദി പറഞ്ഞത്.
ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള സര്‍ക്കാരിനെ ജനം തെരഞ്ഞെടുത്തു. അത് തന്റെ വിജയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. വോട്ടെണ്ണും മുന്‍പ് തന്നെ വിജയം ഉറപ്പായിരുന്നു. അതാണ് പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള വിശ്വാസമെന്നും മോദി വിശദീകരിച്ചു.
ബിജെപി ഹിന്ദി ഹൃദയ ഭൂമിയുടെ പാര്‍ട്ടി എന്ന വിമര്‍ശനങ്ങളും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഉള്‍പ്പടെ ഉള്ള പ്രദേശങ്ങളിലും ബിജെപി അധികാരത്തിലുണ്ട് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."