വിദ്യാഭ്യാസ വകുപ്പിന്റെ 'ട്രിപ്പിള്‍ സി'
ജില്ലാതല യോഗം ചേര്‍ന്നു
മലപ്പുറം: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ വകുപ്പ് മുഖേന സ്കൂളുകളില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ വകുപ്പുകള്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന പരിപാടികള്‍ക്ക് 'ട്രിപ്പിള്‍ സി' (ക്രിയേറ്റീവ് കണ്‍വര്‍ജന്‍സ് കവറേജ്) എന്നാണ് പേരിട്ടിരിക്കുന്നത്. പരിപാടികള്‍ ഫലപ്രദമാകുന്നതിനു വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൂട്ടി ഏകോപനം നടത്തണമെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗം സലീം കുരുവമ്പലം, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുര്‍റഷീദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ല, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."