'ജൂണ്‍ ഒന്നിന് രാജി': കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ ജൂണ്‍ ഒന്നിനു രാജിവയ്ക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ പ്രസ്തവനയ്ക്കെതിരെ ക്ഷോഭിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സര്‍ക്കാര്‍ ശക്തമാണമെന്നും തകരില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ജനങ്ങളുടെ വിധി കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കാനാണ്. അല്ലാതെ, സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനല്ലെന്നും ട്വിറ്ററില്‍ സിദ്ധരാമയ്യ കുറിച്ചു. സര്‍ക്കാര്‍ തകരുമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി യെദ്യൂരപ്പ പറഞ്ഞു കൊണ്ടിരിക്കുന്നു. അടുത്ത നാലു വര്‍ഷം കൂടി അദ്ദേഹം ഇതു തന്നെ പറഞ്ഞു കൊണ്ടേയിരിക്കും. സര്‍ക്കാര്‍ ശക്തമാണെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
വിമത നേതാവായ രമേശ് ജാര്‍കിഹോളി അടക്കം എല്ലാ എം.എല്‍.എമാരും തങ്ങളോടൊപ്പമുണ്ടെന്നും ആരും പാര്‍ട്ടിയില്‍ നിന്ന് അകന്നിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സര്‍ക്കാരുമായി ഒത്തുപോകുന്നില്ലെന്നാണ് യെദ്യൂരപ്പ പറയുന്നത്. സര്‍ക്കാര്‍ ജൂണ്‍ ഒന്നിന് തകരുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."