പ്ലസ്‌വണ്‍ ഏകജാലകം; അക്ഷയ കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
മലപ്പുറം: എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികള്‍ക്കു പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചതായി അക്ഷയ യൂനിയന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയ നിവാരണത്തിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും സൗകര്യമുïാകും.
അപേക്ഷിക്കാന്‍ 22വരെ സമയമുïെന്നിരിക്കെ അക്ഷയ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്ലസ്‌വണ്‍ പ്രവേശനം കിട്ടിയാല്‍ ചേര്‍ന്നു പഠിക്കുമെന്നുറപ്പുള്ള കോഴ്‌സുകളും സ്‌കൂളുകളും മാത്രമാണ് അപേക്ഷയില്‍ ചേര്‍ക്കേïതെന്നും അക്ഷയ ആന്‍ഡ് ഐ.ടി എംപ്ലോയിസ് യൂനിയന്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ സര്‍വര്‍ കപ്പാസിറ്റി ഉയര്‍ത്തണമെന്നും സേ പരീക്ഷയുടെയും പുനഃപരിശേധനയുടെയും ഫലം വരുന്നതുവരെ ആദ്യഘട്ട അപേക്ഷയുടെ സമയം ദീര്‍ഘിപ്പിക്കണമെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."