HOME
DETAILS
MAL
ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് രാഹുല്‍ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടര്‍: രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ്
backup
October 15 2020 | 07:10 AM
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് കലക്ടര്‍ അദീല അബ്ദുല്ല.ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്കൂളിന്റെ ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.പദ്ധതി ഉദ്ഘാടനം സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.
സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ കലക്ടറെ പ്രതിഷേധമറിയിച്ചു. സര്‍ക്കാര്‍ എംപിയെ അപമാനിച്ചെന്ന് ഡിസിസി പ്രസിഡന്റും പറഞ്ഞു.
എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."