ഹര്‍ത്താല്‍ ദിനത്തില്‍ ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം
കൊച്ചി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത ബന്ദ് ദിനമായ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. കേരളത്തില്‍ ഹര്ത്താലായിരുന്നെങ്കിലും രാവിലെ നഗരത്തിലെ പ്രതിഷേധ പരിപാടിയില്‍ കാളവണ്ടിയില്‍ യാത്രചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സ്കൂട്ടറിലാണ് ചെന്നിത്തല വിവാഹ നിശ്ചയ വേദിയിലെത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വച്ചായിരുന്നു നിശ്ചയം. രമേശ് ചെന്നിത്തലയുടെയും അനിതയുടെയും മകന് ഡോ. രോഹിത്തിന്റെയും വൈറ്റില സ്വദേശിയും വ്യവസായിയുമായ ഭാസിയുടെ മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമാണ് ഇന്നലെ കൊച്ചിയില്‍ നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലെ റേഡിയോളജിസ്റ്റും ശ്രീജ അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമാണ്. വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും നല്ല മുഹൂര്‍ത്തം വേറെ ലഭിക്കാത്തതിനാലാണ് മാറ്റിവയ്ക്കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. 2019 ഫെബ്രുവരി 17നാണ് വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."