HOME
DETAILS

'മൗനം വെടിയണം': ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അമ്മയ്ക്ക് തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും

  
backup
October 15 2020 | 07:10 AM

padmapriya-rewati-statement-letter-to-amma-2020

എറണാകുളം: നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി പത്മപ്രിയയും രേവതിയും. പാര്‍വ്വതിയുടെ രാജി തീരുമാനത്തില്‍ ഇരുവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജി വച്ചിട്ടും മൗനം തുടരുന്ന അമ്മയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്.

സംഘടനയുടെ നേതൃത്വത്തിലുള്ള മോഹന്‍ലാല്‍, മുകേഷ്, ഇന്ദ്രന്‍സ്, ജയസൂര്യ, ഹണിറോസ്, രചന നാരായണന്‍കുട്ടി, ജഗദീഷ്, അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ തുടങ്ങിയവര്‍ക്കാണ് രേവതിയും പദ്മപ്രിയയും കത്തെഴുതിയിരിക്കുന്നത്.

ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ചതുമായ 2018 ലെ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സിദ്ദിഖിനെതിരായ ആരോപണത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ച ഇരുവരും സംഘടനയെയും സിനിമ മേഖലയെയെയും അപമാനിക്കുന്ന അംഗങ്ങളുടെ പ്രസ്താവനകളില്‍ എന്ത് നടപടി സ്വീകരിക്കുമെന്നും ചോദിച്ചു.

വിചാരണാഘട്ടത്തിലുള്ള ഒരു കേസിനെ കുറിച്ച് മോശമായി സംസാരിച്ച് സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ കേസിനെ വില കുറച്ച് കാണിക്കാന്‍ സംഘടനയിലെ തന്നെ ചില താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സംഘടനാ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവന. അന്‍പത് ശതമാനത്തിലേറെ വനിതകളുള്ള ഈ സംഘടനയില്‍ അവരെ സംരക്ഷിക്കാനോ അവര്‍ക്ക് നീതി നല്‍കാനോ ശ്രമം ഉണ്ടാകില്ല എന്നതിന് ഉദാഹരണമാണ് ഇത്. ഇത്തരമൊരു സംഭവമുണ്ടായിട്ടും സംഘടനാ ഭാരവാഹികള്‍ മൗനം പാലിക്കുന്നതിനെ കുറിച്ചും കത്തില്‍ പരമാമര്‍ശിച്ചിട്ടുണ്ട്. പുരുഷാധിപത്യത്തിലുള്ള സമാധാനം സ്ത്രീകള്‍ക്കെതിരായ യുദ്ധമാണ് എന്ന മറിയ മൈസിന്റെ വാക്യത്തോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

പ്രധാനമായും കത്തില്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങള്‍

1. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീ ഇടവേള ബാബു മാധ്യമങ്ങളില്‍ നടത്തിയ അഭിമുഖങ്ങളും അതെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെക്കുറിച്ചും ഒരു വ്യക്തികളെന്ന നിലയിലും അമ്മ നേതൃത്വമെന്ന നിലയിലും എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?

2. നേതൃത്വത്തിലെ ചില അംഗങ്ങള്‍ അമ്മയെയും ചലച്ചിത്രമേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയില്‍ പെരുമാറുമ്പോള്‍ എന്ത് നടപടിയാണ് സ്വീകരിക്കുക?

3. അമ്മ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. സിദ്ദിഖിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി അഭിമുഖങ്ങളില്‍ നടത്തിയ പ്രതികരണത്തിന്റെ വെളിച്ചത്തില്‍- ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ഉപദ്രവത്തെ തടയുകയും പരിരക്ഷിക്കുകയും ചെയ്യുന്ന പോഷ് ആക്റ്റ് നേതൃത്വം നടപ്പിലാക്കിയിട്ടുണ്ടോ?

https://www.facebook.com/padmapriya.janakiraman.5/posts/10159106044407932



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago