ശബരിമലക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസം സംരക്ഷിക്കാനായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയം നല്‍കിയത് ശബരിമലയാണ്. മതന്യൂനപക്ഷങ്ങള്‍ കൂട്ടായി യു.ഡി.എഫിനോടൊപ്പം നിന്നു. മോദിയുടെയും മുഖ്യമന്ത്രി പിണറായിയുടെയും പ്രവര്‍ത്തന ശൈലിയോടുള്ള എതിര്‍പ്പും യു.ഡി.എഫിന്റെ വന്‍ വിജയത്തിന് കാരണമായെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിനു ശേഷം യു ഡി എഫ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയുടെ മുന്നേറ്റത്തെ തകര്‍ത്തത് യു.ഡി.എഫാണ്. മതേതര വിശ്വാസികളെ അണിനിരത്തിയാണ് യു.ഡി.എഫ് മുന്നോട്ട് പോയത്. മോദിക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ ഇടമില്ലാതാക്കിയത് യു.ഡി.എഫിന്റെ മുന്നേറ്റമാണ്. കേരള ജനത സമ്പൂര്‍ണമായി പിണറായി സര്‍ക്കാരിനെ തള്ളിയെന്നാണ് തെരഞ്ഞടുപ്പ ഫലം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം എല്‍.ഡി.എഫിനില്ല. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 12 ശതമാനമായി ഉയര്‍ന്നു. ഇതുവരെ ഒരു തെരഞ്ഞടുപ്പിലുമുണ്ടാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് യു.ഡി.എഫിന് ഉണ്ടായത്.
രാഹുല്‍ഗാന്ധി മത്സരിച്ച വയനാട്ടിലാണ് വലിയ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. ഒന്നരലക്ഷത്തിലധികം വോട്ട് നാലുപേര്‍ക്കും ഒരുലക്ഷത്തിന് മുകളില്‍ വോട്ട് മൂന്ന് പേര്‍ക്കും ലഭിച്ചു. അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടിയവര്‍ ആറ് പേരാണ്. 25000ത്തില്‍ പരം വോട്ടുകള്‍ നേടി മൂന്ന് പേര്‍ ജയിച്ചെന്നും ചെന്നിത്തല പറഞ്ഞു.
123 മണ്ഡലങ്ങളിലാണ് യു.ഡി.എഫ് വിജയം ഉറപ്പിച്ചത്. എല്‍.ഡി.എഫിന്റെ 77 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. എല്‍.ഡി.എഫിന് 16 സീറ്റുകളില്‍ മാത്രമാണ് ഭൂരിപക്ഷം. 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. ശബരിമല കാര്യത്തില്‍ ഉറഞ്ഞു തുള്ളിയ കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ മണ്ഡലമായ തൃശൂരിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായെന്നും ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണിക്ക് ഭരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സാങ്കേതികമായി അവര്‍ക്ക് തുടരാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനും സംഗ്പരിവാറിനുമെതിരെയുള്ള പ്രതിരോധം സഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."