ഇറാന്‍ നടപടികളെ പ്രതിരോധിക്കുമെന്ന് സഊദിയും അമേരിക്കയും
ജിദ്ദ: ഇറാന്‍ നടപടികളെ പ്രതിരോധിക്കുമെന്ന് സഊദിയും അമേരിക്കയും വ്യക്തമാക്കി. സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇറാനെതിരെയുളള നിലപാട് വ്യക്തമാക്കിയത്.
യമനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ ഭരണകൂടം സാമ്പത്തികവും ഭൗതികവുമായ സഹായം നല്‍കുന്നത് തുടരുകയാണ് ഇറാനില്‍ നിര്‍മ്മിച്ച 300 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഹൂതികള്‍ സഊദിയിലേക്ക് വിക്ഷേപിച്ചു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ ലോകത്തിനു അപകടമാണെന്നും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. അമേരിക്കയുമായുള്ള
സഊദി ബന്ധം വിപുലീകരിക്കും. സ്ഥാപനപരമായ സഹകരണം വര്‍ദ്ധിപ്പിക്കും. രാജ്യത്തിന്റെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കാണെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയും സഊദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ചര്‍ച്ചയെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. സഊദിയുടെ സുരക്ഷയെ ഇറാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് മൈക് പോംപിയോ പറഞ്ഞു. മാത്രമല്ല ആഗോള വാണിജ്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. റിയാദിലെ പുതിയ അമേരിക്കന്‍ എംബസിക്ക് 26 ഹെക്ടര്‍ സ്ഥലം സ്വന്തമാക്കാന്‍ തയ്യാറെടുക്കുകയാണന്നും പോംപിയോ പറഞ്ഞു.
അതേ സമയം കടല്‍വെളളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യകളുടെ വികസനത്തിന് സഊദിയും അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കും.
ഇരുരാജ്യങ്ങളും ഉഭയകക്ഷി സാങ്കേതിക, സഹകരണം കൂടുതല്‍ ഏകീകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കും. കടല്‍ വെളളം ശുദ്ധീകരിക്കുന്നതിനുളള സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ പഠനവും നടത്തും.
സഊദി സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷനിലെ ഡീസലൈനേഷന്‍ ടെക്‌നോളജീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അഹമദ് അല്‍ അമൂദിയുമായി വിക്‌ടോറിയ കോട്‌സ് ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."