കോട്ടണ്‍ ബഡ്‌സിന്റെ ഉപയോഗം ചെവിയ്ക്ക് ഗുണത്തേക്കാളേറെ ദോഷം
കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നത് ചെവിയുടെ ഉള്‍ഭാഗത്ത് ചെറുതും വലുതുമായ അനേകം പരുക്കുകള്‍ ഉണ്ടാക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍.നേഷന്‍വൈഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഗവേഷകര്‍ 1990 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ 18 വയസ്സില്‍ താഴെയുള്ള 263,000 കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നത് നിര്‍ദ്ദോഷകരമാണെങ്കിലും ചെവിയില്‍ ചെറുതും വലുതുമായ പരുക്കുകള്‍ ഉണ്ടാവാന്‍ ഇത് കാരണമാവുന്നുവെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇയര്‍കനാല്‍ ഇടയ്ക്കിടെ കോട്ടണ്‍ ബഡ് ഉപയോഗിച്ച് വൃത്തിയാക്കണമെന്ന തെറ്റിദ്ധാരണയാണ് ഇത്തരം പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നത് എന്ന് കൊളംബസ് നേഷന്‍വൈഡ് ഹോസ്പിറ്റലിലെ ഡോ ക്രിസ് ജറ്റാന പറഞ്ഞു.
ചെവിയുടെ പാടയ്ക്കും മൃദുവായ കോശങ്ങള്‍ക്കുമാണ് പ്രധാനമായും പരുക്കുകള്‍ സംഭവിക്കുന്നത്. ഇത് തലക്കറക്കം, സമതുലനാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ് തുടങ്ങിവയ്ക്ക് കാരണമാവുന്നു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ കാഴ്ച്ചയില്‍ നിരുപദ്രവകാരിയാണെങ്കിലും ചെവിയ്ക്ക് വലിയ തോതില്‍ ദോഷം ചെയ്യുന്നുവെന്ന് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വെക്‌സ്‌നെര്‍ മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ ജറ്റാന വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."