കായംകുളം ഷഹിദാര്‍ ജങ്ഷന്‍ അപകടമേഖലയാകുന്നു
കായംകുളം: സിഗ്നല്‍ സംവിധാനമില്ലാതെയും ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ ഹോം ഗാര്‍ഡുകള്‍ ഇല്ലാതെയും കായംകുളം ഷഹിദാര്‍ ജങ്ഷന്‍ അപകടമേഖലയാകുന്നു. ദേശീയപാതയില്‍ ഷഹീദാര്‍ പള്ളി ജങ്ഷനിലാണ് അപകടങ്ങള്‍ പെരുകുന്നത്.
ഈ ജങ്ഷനില്‍ അപകടമുന്നറിയിപ്പ് നല്‍കുന്ന സിഗ്നല്‍ ലൈറ്റില്ലാത്തതിനാല്‍ ദൂരെസ്ഥലങ്ങളില്‍ നിന്നെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി വേഗം കുറയ്ക്കാന്‍ കഴിയാത്തതും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് .
ദേശീയപാതയില്‍ ഹരിപ്പാട് ഭാഗത്തു നിന്നെത്തുന്ന ഇരുചക്ര വാഹന യാത്രികരുള്‍പ്പെടെയുള്ള വാഹനങ്ങളള്‍ കായംകുളം പട്ടണത്തിനുള്ളില്‍ പ്രവേശിക്കാതെ വേഗത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കും കെ.പി റോഡിലേക്കും എത്താനായി ഷഹീദാര്‍ പള്ളി ജങ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞാണ് പോകുന്നത്. സസ്യമാര്‍ക്കറ്റിലേക്കെത്തുന്നവരും ഈ ജങ്ഷനെയാണ് ആശ്രയിക്കുന്നത്. പുലര്‍ച്ചെ തന്നെ സസ്യമാര്‍ക്കറ്റിലേക്കും അവിടുന്ന് തിരികെ ദേശീയപാതയിലേക്കുമുള്ള വാഹനയാത്രികരുടെ എണ്ണം വളരെകൂടുതലാണ്.
ദേശീയപാതയില്‍ നിന്നും ചെറുറോഡിലേക്കും തിരികെ ദേശീയപാതയിലേക്കും തലങ്ങുംവിലങ്ങും വാഹനങ്ങള്‍ പ്രവേശിക്കാന്‍ നില്‍ക്കുമ്പോള്‍ ഷഹീദാര്‍ പള്ളി ജംഗ്ഷനില്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മിക്കപ്പോഴും അപകടങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട.് കായംകുളം ഫയര്‍ഫോഴ്‌സ് യൂനിറ്റ് സ്റ്റേഷന്‍ ഷെഹീദാര്‍ പള്ളിക്ക് കിഴക്കോട്ടുള്ള റോഡിന്റെ വശത്തായാണ് സ്ഥിതി ചെയ്യുന്നത്.
വലിയ അപകടങ്ങള്‍ സംഭവിക്കുന്നിടത്തേക്ക് വേഗത്തിലെത്താനായി ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ വാഹനങ്ങള്‍ ദേശീയപാതയോരത്തെ ഷഹീദാര്‍ പള്ളി ജങ്ഷനിലെത്തുമ്പോള്‍ ഇവിടുത്തെ ഗതാഗതക്കുരുക്കിലമരുന്നതും നിത്യകാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."