ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; പ്രിയതാരത്തെ കാണാന്‍ ആയിരങ്ങള്‍
ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈയില്‍ സംഗീത പരിപാടി അവതരിപ്പിക്കാനാണ് ബീബറുടെ വരവ്.
ബീബറും സംഘവും പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയത്. തങ്ങളുടെ പ്രിയതാരത്തെ കാത്ത് പുലര്‍ച്ചെ രണ്ടിനും ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്.
വിമാനത്താവളത്തില്‍ നിന്നും കനത്ത സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ ബീബറിന്റെ വാഹനം സ്വകാര്യ ഹോട്ടലിലേക്ക് വിട്ടു. ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ അംഗരക്ഷകന്‍ ഷെരയും ബീബറിന് അകമ്പടിയായി ഉണ്ടായിരുന്നു. ഹാരി പോട്ടര്‍ നടി എളിക്കേ ജോണ്‍സണും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. ലോക പ്രസിദ്ധിയാര്‍ജിച്ച 23 കാരന്‍ ആദ്യമായാണ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."