HOME
DETAILS

സഹാറന്‍പൂരില്‍ ദലിതുകള്‍ നടത്താനിരുന്ന മഹാപഞ്ചായത്തിന് പൊലിസ് അനുമതി നിഷേധിച്ചു

  
backup
May 10 2017 | 08:05 AM

saharanpure-dalit

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ദലിതുകളും ഠാക്കൂറുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഗാന്ധി പാര്‍ക്കില്‍ ദലിതുകള്‍ നടത്താനിരുന്ന മഹാപഞ്ചായത്തിന് പൊലിസ് അനുമതി നിഷേധിച്ചു.

ഇത്തരത്തിലുള്ള ഒത്തു കൂടല്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന പൊലിസ് ഓഫീസര്‍ സുഭാഷ് ചന്ദ് ദുബെ പറഞ്ഞു. ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ഇല്ലാതെ മഹാപഞ്ചായത്ത് നടത്തിയാല്‍ പൊലിസ് ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാഴ്ചയായി പ്രദേശത്ത് നിലനില്‍ക്കുന്ന ജാതീയ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സ്വകാര്യ-പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദലിത് വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുക, സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്കും സ്വത്ത്‌നഷ്ടമുണ്ടായവര്‍ക്കും  നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയത്. എന്നാല്‍ പ്രദേശത്തെ കലാപ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊലിസ് സൂപ്രണ്ട് അനുമതി നിഷേധിക്കുകയായിരുന്നു.

മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ജില്ലയില്‍ അക്രമ സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഹാറന്‍പൂരിലെ പ്രധാന  തെരുവുകളില്‍ പൊലിസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago