HOME
DETAILS

പാപമോചനത്തിന്റെ പത്തിൽ ഭക്തി സാന്ദ്രമായി ഹറമുകൾ; എല്ലാ വഴികളും വിശുദ്ധ ഹറമുകളിലേക്ക്

  
backup
May 27 2019 | 16:05 PM

64564564521313-2


മക്ക/മദീന: വിശുദ്ധ റംസാൻ അതിന്റെ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ ഇരു ഹറമുകളിലും ജനലക്ഷങ്ങളാൽ വീർപ്പുമുട്ടി തുടങ്ങി. പാപമോചനത്തിന്റെ പത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമുകളിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്. പുണ്യം ആഗ്രഹിക്കുന്ന വിശ്വാസ ലക്ഷങ്ങളുടെ എല്ലാ വഴികളും ഇപ്പോൾ മക്കയിലേക്കും മദീനയിലേക്കുമാണ്. കൂടുതൽ പുണ്യം പ്രതീക്ഷിച്ച് വിശുദ്ധ ഉംറ നിർവ്വഹിക്കാനും രാത്രിയിലെ മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയിൽ പങ്കെടുക്കാനും ഇഅ്തികാഫ് (ഭജനമിരിക്കൽ) ഇരിക്കാനുമായി വിശ്വാസികൾ ഇവിടേക്ക് ഒഴുകുകയാണ്. റംസാൻ അവസാന സമയമായതോടെ വിദേശ തീർത്ഥാടകരോടൊപ്പം ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹവും ശക്തിപ്പെട്ടതോടെ ഇരുഹറമുകളിലെ സാധാരണ നമസ്കാരവേളയിലും തറാവീഹിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നുത്.  റംസാൻ അവസാന നാളുകളിലെ തറാവീഹ് നിസ്കാരത്തിനും പ്രത്യേകിച്ച് 27, 29 രാവുകളും രാവിലെയും അവസാന വെള്ളിയാഴ്ചയും  മക്കയും മദീനയും ജന നിബിഡമാകും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വിദേശ ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായതിനാൽ അതിനനുസരിച്ച് സ്വദേശി തീർത്ഥാടക വർദ്ധനവും ഉണ്ടായേക്കും.

മക്കയിലെ വിശുദ്ധ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും മറ്റു ആരാധനാകർമ്മകൾക്ക് പുറമെ ഇഅ്തികാഫ് ഇരിക്കുന്നതിനു മാത്രമായി വിശ്വാസികൾ എത്തി ചേരുന്നുണ്ട്. മക്ക ഹറം പള്ളിയിൽ  അര ലക്ഷത്തോളം പേരാണ് ഈ ആരാധനക്കിരിക്കുന്നത്. ശനിയാഴ്ച വൈകീറ്റോടെ തന്നെ ഇവർ ഹറമിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ ഇഅ്തികാഫ് ആരംഭിച്ചു. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വ്യക്തിപരമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനു വേണ്ടി ഹറംകാര്യ വകുപ്പ് ലോക്കറുകൾ അനുവദിച്ചിട്ടുണ്ട്. പ്രത്യകം തയ്യാറാക്കിയ സ്ഥലങ്ങളില്ലാതെ ഇഅ്തികാഫ് ഇരിക്കുന്നവരെ അധികൃതർ തടയും. എം  മദീനയിലും പ്രവാച പള്ളിക്കു മുകളിൽ പ്രത്യകം സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. 

തീർത്ഥാടകരുടെ ഒഴുക്ക് ശക്തിപ്പെട്ടതോടെ സുരക്ഷ വിഭാഗം പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയത്. കവാടങ്ങളിലും വഴികളിലും മുറ്റങ്ങളിലുമെല്ലാം പൊലീസുകാരെ വിന്യസിച്ചു. വഴിയിലെ കിടത്തവും ഇരുത്തവും കര്‍ശനമായി തടഞ്ഞു. ഹറമിനകവും മുകളിലെ നിലകളും നിറഞ്ഞുകവിയുമ്പോൾ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ആളുകളെ തിരിച്ചുവിടുന്നുണ്ട്.

അവസാന പത്തിൽ എല്ലാവിധ അടിയന്തിര സാഹചര്യത്തെയും നേരിടാൻ സിവിൽ ഡിഫൻസ് സദാസമയവും ജാഗരൂഗരാണ്. മുൻ കാലങ്ങളിലെ തീർത്ഥാടക കുത്തൊഴുക്കിലെ പ്രശ്നങ്ങൾ പഠിച്ചാണ് അവയെ നേരിടാൻ ഒരുങ്ങുന്നത്. അവസാന വെള്ളിയാഴ്ചയും റംസാൻ 27 -ആം രാവിനും അനുഭവപ്പെടുന്ന ജന ലക്ഷങ്ങളുടെ അനിയന്ത്രിത തിരക്കുകളെ നേരിടാനും പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.  റമദാൻ ഒടുക്കമായതോടെ വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികൾക്ക് അത്താഴ ഭക്ഷണം നൽകാൻ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും ഡെപ്യുട്ടി ഗവർണ്ണർ ബദർ ബിൻ സുൽത്വാൻ രാജകുമാരനും നിർദ്ദേശിച്ചിട്ടുണ്ട്. ചാരിറ്റി സംഘടനകളുടെ സഹായത്തോടെ കഴിഞ്ഞ വർഷങ്ങളിലും മക്ക ഗവർണ്ണർ വിശ്വാസികൾക്ക് അത്താഴ വിതരണം നടത്താൻ നിർദ്ദേശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago