കൊവിഡ് സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളില്‍ കാര്യമായി ബാധിക്കാത്ത രാജ്യം ഖത്തര്‍
ദോഹ: ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ്-19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം ഏറ്റവും കുറവ് ഖത്തറിലാണെന്ന് അന്താരാഷ്ട്ര നാണയനിധി.കൊവിഡ് മഹാമാരി കാരണം ആഗോള തലത്തില്‍ മുന്‍പ് ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തിക മുന്നേറ്റത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ വേള്‍ഡ് ഇകണോമിക് ഔട്ട്ലുക്കിന്റ പുതിയ പതിപ്പിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. കൊവിഡ്-19 കാരണം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയില്‍ 4.5 ശതമാനം ഇടിവ് വരാനിടയുണ്ട്. എന്നാല്‍, മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായിരിക്കും.
ഖത്തര്‍ സമ്പദ്വ്യവസ്ഥയില്‍ 4.5 ശതമാനം ഇടിവ് ഉണ്ടാകാനിടയുണ്ടെന്നും എന്നാല്‍ ഏപ്രില്‍ മാസത്തില്‍ ഇത് 4.3 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ബഹ്റൈന്‍ സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്താരാഷ്ട്ര വളര്‍ച്ച 4.4 ശതമാനം മുരടിപ്പിക്കാന്‍ ഇതിടയാക്കും. കൊവിഡ് കാരണം വളര്‍ന്നു വരുന്ന നിരവധി വിപണികള്‍ക്കാണ് ക്ഷീണം സംഭവിച്ചത്. കൊവിഡ്-19 പ്രതിസന്ധിയും എണ്ണ വിലയിലുണ്ടായ വലിയ ഇടിവുമാണ് സമ്പന്നമായ ഗള്‍ഫ് സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമായത്. ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത വര്‍ഷത്തോടെ സാമ്പത്തിക വളര്‍ച്ചയിലേക്ക് തിരികെയെത്തും.
സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട പൂര്‍വ പ്രവചനങ്ങള്‍ അന്താരാഷ്ട്ര നാണയനിധി പരിഷ്‌കരിക്കുകയും ചെയ്തു. 85 ശതമാനം രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച പൂജ്യം ശതമാനമായിരിക്കും.ആഗോളതലത്തില്‍ ആരോഗ്യ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിന് കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെയും സാമ്പത്തിക, ധനകാര്യ വ്യവസ്ഥകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."