HOME
DETAILS
MAL
പൊലിസ് ആസ്ഥാനത്തെ സ്ഥലംമാറ്റം: ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ പരാതി
backup
May 10 2017 | 10:05 AM
തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ പൊലിസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് പരാതി നല്കി. കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് ഡി.ജി.പി തന്നെ അകാരണമായി സ്ഥലം മാറ്റിയെന്നാണ് പരാതി.ജൂനിയര്‍ സൂപ്രണ്ടായ കുമാരി ബീനയാണ് പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്.
ആഭ്യന്തര വകുപ്പ് ഇടപെടണമെന്ന് ആവശ്യം. പുറ്റിങ്ങല്‍, ജിഷ വധക്കേസിലെ ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കാത്തതാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലംമാറ്റിക്കൊണ്ട് ഡി.ജി.പിയുടെ ഉത്തരവിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."