HOME
DETAILS
MAL
മയക്കുമരുന്ന്: പരിശോധനാ കിറ്റുകള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍
backup
May 27 2019 | 19:05 PM
കൊച്ചി: മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗം ഫലപ്രദമായി കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിക്ക് ലഭിച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. തൊടുപുഴയില്‍ എട്ടു വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫലപ്രദമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം മുന്‍ എസ്.പി എന്‍. രാമചന്ദ്രനാണ് ഹൈക്കോടതിക്ക് കത്തയച്ചത്. രാജ്യത്ത് ഗുജറാത്തിലെ വഡോദര പൊലിസ് മാത്രമാണ് ഈ പരിശോധനാ സംവിധാനം ഉപയോഗിക്കുന്നതെന്നും അവരുമായി ബന്ധപ്പെട്ട ശേഷമാണ് തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."