HOME
DETAILS

കൊവിഡ്‌ കാല കാരുണ്യ പ്രവർത്തകർക്ക് റിയാദ് കെ.എം.സി.സിയുടെ സ്നേഹാദരവ് ഒക്ടോബർ 23ന്‌

  
backup
October 15 2020 | 10:10 AM

covid-social-work-latest-news-riyad

റിയാദ്: റിയാദിൽ കൊവിഡ്‌ കാല കാരുണ്യ സേവനങ്ങളിൽ സജീവമായിരുന്ന പ്രവർത്തകരെ റിയാദ് കെ.എം.സി.സി ആദരിക്കുന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കൊവിഡ്‌ മിഷ്യനിൽ പങ്കാളികളായ മുഴുവൻ പ്രവർത്തകരെയും ആദരിക്കാനാണ്‌ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചത്. റിയാദ് അസീസിയയിലെ നെസ്റ്റോ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 23ന്‌ ‘അപ്ലോഡ് സി19 വാരിയേർസ്’ എന്ന് തലക്കെട്ടിൽ നടക്കുന്ന പരിപാടിയിൽ വെച്ച്
നിസ്തുലമായ സേവനങ്ങൾ നൽകിയ ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള മുഴുവൻ സന്നദ്ധ പ്രവർത്തകരെയും ആദരിക്കും.

റിയാദിൽ കൊവിഡ്‌ വ്യാപനം ആരംഭിച്ച മാർച്ച് മാസം മുതൽ തന്നെ വിവിധ തലങ്ങളിലായാണ്‌ റിയാദ് കെ.എം.സി.സിയുടെ പ്രവർത്തകർ കർമ്മ രംഗത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ ലോക്ക് ഡൗൺ മൂലം ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിനും മരുന്നിനുമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവശ്യ സേവനങ്ങളിലെത്തിച്ച കെ.എം.സി.സി പതിനായിരങ്ങൾക്കാണ്‌ ഇത് വഴി ആശ്വാസമേകിയത്. കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ ആശങ്കാകുലരായ മലയാളികളടക്കമുള്ള വിദേശികൾ ക്ക് ചികിത്സാ സൗകര്യങ്ങളും വിദഗ്ദരുടെ മാർഗ്ഗ നിർദ്ധേശങ്ങളും ലഭ്യമാക്കുകയും നിരവധി കോവിഡ് രോഗികളെ ആംബുലൻസ് ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മരണ നിരക്ക് കൂടിയതോടെ കൊവിഡ്‌ ബാധിച്ചു അല്ലാതെയും മരിച്ചവരുടെ മൃതദേഹങ്ങൾ ഖബറടക്കുന്നതിനായി പ്രത്യേക വിംഗ് രൂപീകരിച്ച് ഇതിനകം ഇരുന്നൂറിലധികം പേരുടെ മയ്യിത്തുകൾ ഖബറടക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് ചാർട്ടേർഡ് വിമാന സർവ്വീസുകൾക്ക് അനുമതി ലഭിച്ചതോടെ കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ചാർട്ടർ ചെയ്ത വിമാനങ്ങളിൽ നിരവധി പേരെ നാട്ടിലെത്തിക്കാനും കഴിഞ്ഞു. 

കൊവിഡ്‌ കാലത്ത് റിയാദിൽ കെ.എം.സി.സിയുടെ സേവനങ്ങൾ എല്ലാ ഭാഗത്തും എത്തിക്കാനായത് രോഗ ഭീതിയെ അവഗണിച്ച്, ജോലിയും വരുമാന മാർഗ്ഗങ്ങളും താല്ക്കാലികമായെങ്കിലും ഉപേക്ഷിച്ച് കാരുണ്യ സേവനത്തിനായി കർമ്മ രംഗത്തിറങ്ങിയ ഒരു പറ്റം പ്രവർത്തകരാണെന്ന് റിയാദ് ഇത് സംബന്ധമായി ചേർന്ന യോഗം വിലയിരുത്തി.

ഇത് സംബന്ധമായി ചേർന്ന ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു. മുജീബ് ഉപ്പട, കെ.ടി.അബൂബക്കർ, സിദ്ദീഖ് തുവ്വൂർ, ഷംസു പെരുമ്പട്ട, കെ.പി.മുഹമ്മദ് കളപ്പാറ, ഷാഫി സെഞ്ച്വറി, പി.സി.അലി വയനാട്, അൻ വർ വാരം, അഷ് റഫ് അച്ചൂർ, അബ്ദുറഹ് മാൻ ഫറോക്ക്, അഷ് റഫ് വെള്ളെപ്പാടം, മുസ്തഫ വേളൂരാൻ, ജലീൽ കൊച്ചി, ഉസ്മാൻ പരീത്, അൻഷാദ് തൃശ്ശൂർ, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ, കെ.ടി അബൂബക്കർ മങ്കട, റഫീഖ് പൂപ്പലം, മാമുക്കോയ ഒറ്റപ്പാലം, റസാഖ് വളക്കൈ, സഫീർ തിരൂർ, ഷഫീഖ് കൂടാളി, ഹർഷൽ വയനാട് എന്നിവർ സംസാരിച്ചു. ഷാഹിദ് മാസ്റ്റർ സ്വാഗതവും കബീർ വൈലത്തൂർ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago