റംസാന്‍ മുന്നൊരുക്കം: പ്ലാന്‍ തയാറാക്കല്‍ നടപടി പൂര്‍ത്തിയായി
റിയാദ്: വിശുദ്ധ റംസാന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹറമുകളില്‍ റംസാന്‍ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി. ഏറ്റവും തിരക്കേറുന്ന റംസാനില്‍ തിരക്കൊഴിവാക്കാനും തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കും വേണ്ടി റമദാന്‍ പ്‌ളാന്‍ തയാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
സുഗമമായും സമാധാനപരമായും ഉംറ കര്‍മങ്ങളും മറ്റു ആരാധനാ കര്‍മ്മങ്ങളും നിര്‍വഹിക്കുന്നതിനു വേണ്ട പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും സുദൈസ് വ്യക്തമാക്കി.
തിരക്കുകള്‍ പരിഗണിച്ചു മക്കയിലെ മസ്ജിദുല്‍ ഹറമിലെ കിങ് അബ്ദുല്‍ അസീസ് കവാടം തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. അവസാനഘട്ട നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചാണ് റമദാന്റെ മുന്നോടിയായി കവാടം തുറന്നുകൊടുത്തത്. ഹറം മത്വാഫ് വികസനത്തിന്റെ ഭാഗമായാണ് കിങ് അബ്ദുല്‍ അസീസ് കവാടം പുതുക്കി പണിതത്. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ജോലികള്‍ ആരംഭിച്ചത്. പ്രധാന ഹറം കവാടമായ ഇതിലൂടെയാണ് മിസ്ഫല, അജിയാദ് ഭാഗത്ത് നിന്നെത്തുന്നവര്‍ അധികവും ഹറമിനുള്ളിലേക്ക് പ്രവേശിക്കുന്നത്.
റംസാനില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. റമദാനില്‍ ഹറമിനടുത്ത സ്ഥലങ്ങളില്‍ ഡങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് നിര്‍മാര്‍ജ്ജന കമ്മിറ്റി തീരുമാനിച്ചു. ഹറം മേഖലയിലുള്ളവര്‍ക്കും തീര്‍ഥാടകര്‍ക്കും സുരക്ഷിതമായ ആരോഗ്യാവസ്ഥ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഡങ്കിപ്പനി നിര്‍മാര്‍ജ്ജന രംഗത്ത് ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും കമ്മറ്റി വിലയിരുത്തി. റംസാന്‍ കാലയളവില്‍ ഡെങ്കിപ്പനി നിര്‍മ്മാര്‍ജ്ജനത്തിന പ്രവര്‍ത്തനങ്ങള്‍ക്കായി 18 ഫീല്‍ഡ് സൂപര്‍വൈസര്‍മാര്‍, 49 നിരീക്ഷകര്‍, 229 ടെക്‌നീഷ്യന്മാര്‍ എന്നിവരെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് 49 വാഹനങ്ങളും മരുന്നടിക്കാന്‍ 47 വാഹനങ്ങളും സജ്ജമാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."