ആദിക്കാട്ടുകുളങ്ങര ആണ്ട് നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം
ചാരുംമൂട്(ആലപ്പുഴ): ആദിക്കാട്ടുകുളങ്ങര ദര്‍ഗ്ഗാ ഷെരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുഫിവര്യന്‍ പറക്കും വലിയ്യ് ശൈഖ് മുഹിയിദ്ദിന്‍ ഖാദിരി തയ്ക്ക അപ്പ മഖാമില്‍ നടത്തിവരാറുള്ള ആണ്ടുനേര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും.
11ന് രാവിലെ സുബ്ഹി നമസ്‌ക്കാരത്തിന് ശേഷം കൊടിയേറ്റ് ജമാ-അത്ത് പ്രസിഡന്റ് അല്‍ ഹാജ് ഇബ്രാഹിം റാവുത്തര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് മഖാം സിയാറത്തും നേര്‍ച്ചകള്‍ അര്‍പ്പിക്കലും നടക്കും.വൈകിട്ട് 6.30ന് സമ്മേളനം. സദര്‍ മുഅല്ലിം ജനാബ്.അബ്ദുല്‍ ഖാദിര്‍ ദാരിമി ഖിര്‍ അത്ത് നിര്‍വ്വഹിക്കും.
ജമാ-അത്ത് സെക്രട്ടറി സിയാദ് അബ്ദുല്‍ മജീദ് സ്വാഗതം ആശംസിക്കും. ജമാ-അത്ത് പ്രസിഡന്റ് അല്‍ ഹാജ് എസ്.ഇബ്രാഹിം റാവുത്തര്‍ അധ്യക്ഷത വഹിക്കും. അസി.ഇമാം ജനാബ്.അര്‍ഷുദീന്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണത്തിന് ചീഫ് ഇമാം അല്‍ ഹാഫിസ് ഫഹിറുദ്ദീന്‍ അല്‍ ഖാസിമി നേതൃത്വം നല്‍കും. രാത്രി 9.30 മുതല്‍ ബുര്‍ദ്ദാ മജ് ലിസും ഇശല്‍ വിരുന്നും. ജമാ-അത്ത് ട്രഷറര്‍ നിഷാദ് ജമാല്‍ സമ്മേളനത്തിന് കൃതഞ്ജത അര്‍പ്പിക്കും.
12ന് രാവിലെ 6.30 ന് മൗലൂദ് പാരായണം.8 മണി മുതല്‍ കുട്ടികളുടെ ആദ്യാക്ഷരം കുറിക്കല്‍. തുടര്‍ന്ന് സിയാറത്തും നേര്‍ച്ചകള്‍ അര്‍പ്പിക്കലും നടക്കും.വൈകിട്ട് 5ന് ബഹു. തൈക്കാ അപ്പാ അവര്‍കളുടെ ആറാം തലമുറയില്‍പ്പെട്ട സൂഫിവര്യന്‍ അസ്സയ്യിദ് മുഹമ്മദ് സ്വാലിഹ് ബാബുല്‍ ഹുദാ ഖാദിരി സിദ്ധിഖി കോട്ടാര്‍ നേതൃത്വം നല്‍കുന്ന ഹദ്ദാദ് റാത്തീബും ബൈഅത്ത് സംഗമവും. രാത്രി 8 മുതല്‍ പ്രശസ്ത മതപണ്ഡിതന്‍ ഷെമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും.
സമാപന ദിവസമായ 13 ന് രാവിലെ 7 ന് ജമാ-അത്ത് കമ്മിറ്റ യുടെ നേതൃത്വത്തില്‍ ഉസ്താദന്‍ മാര്‍, മദ്‌റസാ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, മഹല്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സ്വലാത്ത് ജാഥ നടക്കും. തുടര്‍ന്ന് രാവിലെ 9 ന് ഹത്തമുല്‍ ഖുര്‍ആന്‍.11 ന്ഹത്തം ദു: ആ. 11.30 ന് പ്രശസ്തമായ അന്നദാനം നടക്കും.
രാത്രി 8 ന് അല്‍ ഹാഫിസ് സിറാജുദീന്‍ അല്‍ ഖാസിമിയുടെ മത പ്രഭാഷണം നടക്കും.11 മണിക്ക് നടക്കുന്ന ദിഖ്ര്‍ ഹല്‍ഖക്കും കൂട്ടപ്രാര്‍ത്ഥനക്കും തയ്ക്കാ അപ്പായുടെ ഏഴാംതലമുറയില്‍പ്പെട്ട സൂഫിവര്യന്‍ അശൈഖ് അബ്ദുല്‍ റസാഖ് മുഹിയിദ്ദീന്‍ അല്‍ ഖാദിരി സിദ്ധിഖി കോട്ടാര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."