പിണറായി ഇനിയെങ്കിലും രാജിവച്ചൊഴിയണം: കെ. സുധാകരന്‍
കണ്ണൂര്‍: യു.ഡി.എഫിന്റെ നിഷ്പക്ഷ സമീപനത്തിന്റെയും നിലപാടുകളുടെയും രാഷ്ട്രീയ വിജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും നിയുക്ത കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്‍.
ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന മുന്നണിയാണ് യു.ഡി.എഫെന്ന് ഫലപ്രഖ്യാപനത്തിലൂടെ തെളിഞ്ഞു. ഭരണകക്ഷിയുടെ ജനവിശ്വാസം പാടെ തകര്‍ന്നു. കനത്ത പരാജയമുണ്ടായാല്‍ മുഖ്യമന്ത്രി മാറുകയെന്ന കീഴ്‌വഴക്കം കേരളത്തിലുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2004ല്‍ എ.കെ ആന്റണി രാജിവച്ചത്. ഇത്രയൊക്കെയുണ്ടായിട്ടും പിണറായിയുടെ സമീപനം നിരാശാജനകമാണ്.
ഇനിയെങ്കിലും രാജിവച്ചൊഴിയാന്‍ പിണറായി തയാറാകണമെന്നും പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.സി.പി.എം നേതാക്കളും അണികളും മുഖ്യമന്ത്രിയുടെ ശൈലി മാറണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ പിണറായി മാത്രം സ്വയം ന്യായീകരിച്ച് മുന്നോട്ടുപോവുകയാണ്. പാര്‍ട്ടിയുടെ അവസ്ഥ ഈ രീതിയിലായിട്ടും തിരുത്താന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ സമീപനം ജനാധിപത്യത്തിന് അപമാനമാണ്. കള്ളവോട്ടിനെതിരായ നിയമയുദ്ധം മുന്നോട്ടുകൊണ്ടുപോകും.
400 പരാതികള്‍ ഇതിനകം യു.ഡി.എഫ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറണമെന്ന് ആര്‍ക്കും അഭിപ്രായമില്ല. രാഹുലിനൊപ്പം ഉയരാനുള്ള ടീം ഉണ്ടാകണം. അതിനൊത്ത നേതാക്കള്‍ ഇപ്പോള്‍ കുറവാണ്. സംസ്ഥാനത്ത് കെ.പി.സി.സി പുനഃസംഘടന അനിവാര്യമാണ്.
പാര്‍ട്ടി പറഞ്ഞാല്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. കോണ്‍ഗ്രസ് മുന്നണിയിലേക്ക് വെള്ളാപ്പള്ളി നടേശനെ എത്തിക്കാന്‍ പാര്‍ട്ടി ഗൗരവതരമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."