HOME
DETAILS

യുഎസ്-സഊദി ബന്ധത്തിൽ ‘പുതിയ യുഗം’ ആരംഭിക്കുന്നുവെന്ന് പോംപിയോ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ചർച്ചകർക്ക് അമേരിക്കയിൽ തുടക്കമായി

  
backup
October 15 2020 | 11:10 AM

us-saudi-relations-go-beyond-just-one-president

       റിയാദ്: യുഎസ്-സഊദി ബന്ധത്തിൽ ‘പുതിയ യുഗം’ ആരംഭിക്കുന്നുവെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സിക്രട്ടറി മൈക് പോംപിയോ. വാഷിങ്‌ടണിൽ ആരംഭിച്ച സഊദി-യുഎസ് ചർച്ചകൾക്കിടെയാണ് പോംപിയോയുടെ പ്രതികരണം. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബി ഫർഹാൻ രാജകുമാരനുമായി   ആരംഭിച്ച സഊദി-അമേരിക്ക തന്ത്രപരമായ ചർച്ചകൾ ഞങ്ങളുടെ ബന്ധത്തിൽ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നുവെന്നായിരുന്നു മൈക് പോംപിയോയുടെ പ്രതികരണം. യുഎസ്, സഊദി അധികൃതർ  തമ്മിൽ നടന്ന ആദ്യ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സുരക്ഷയും സാമ്പത്തിക ബന്ധങ്ങളും മാത്രമല്ല, മുഴുവൻ പങ്കാളിത്തവും കൂടുതൽ ശക്തമാക്കാനുള്ളതിയിൽ ഊന്നിയായിരുന്നു സംഭാഷണങ്ങൾ എന്ന് ഇരുവരും പറഞ്ഞു. അമേരിക്കയും സഊദിയും  തമ്മിലുള്ള ചരിത്രപരമായ ബന്ധം പ്രസിഡന്റിനും അപ്പുറമാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ മൊർട്ടാഗസും പറഞ്ഞു.  

    മേഖലയിലെ ഇറാന്റെ ഇടപെടൽ ഉൾപ്പെടെ പ്രാദേശിക സുരക്ഷയെ കുറിച്ച് ചർച്ചയായ കൂടിക്കാഴ്ചയിൽ ,  ഇറാൻ ഇടപെടൽ രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്നും ആഗോള വാണിജ്യത്തെ തടസപ്പെടുത്തുന്നതാണെന്ന് പോംപിയോ പറഞ്ഞു. ദുഷിച്ച ഇറാനിയൻ പ്രവർത്തനങ്ങളെ നേരിടാനുള്ള പരസ്പര പ്രതിബദ്ധതയും പ്രാദേശിക സുരക്ഷയ്ക്കും അഭിവൃദ്ധിക്കും അത് ഉയർത്തുന്ന ഭീഷണിയും നേരിടാൻ ഇന്ന് ഞങ്ങൾ ബന്ധം കൂടുതൽ ദൃഢമാക്കുന്നു.സഊദി അറേബ്യയിലേക്കുള്ള ആയുധ വിൽപ്പനയുടെ പദ്ധതിയെ യുഎസ് പിന്തുണച്ചിരുന്നുവെന്നും ഇത് രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനും അമേരിക്കൻ ജോലികൾ നിലനിർത്താനും സഹായിക്കുന്ന ഒരു ശ്രമമാണെന്നും പോംപിയോ കൂട്ടിച്ചേർത്തു. 

     ഇറാനെതിരെ ശക്തമായ പ്രസ്‌താവനകളാണ് ഇരുവരും നടത്തിയത്. ഇറാന്‍ നടപടികളെ പ്രതിരോധിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. യമനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ ഭരണകൂടം സാമ്പത്തികവും ഭൗതികവുമായ സഹായം നല്‍കുന്നത് തുടരുകയാണെന്നും ഇതിനകം തന്നെ ഹൂതികൾ സഊദിയിലേക്ക് വിക്ഷേപിച്ച മുന്നൂറിലധികം  മിസൈൽ, ഡ്രോണുകൾ ഇറാൻ നിർമ്മിതമായിരുന്നുവെന്ന് സഊദി വിദേശ കാര്യാ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും വ്യക്തമാക്കി. റിയാദിൽ അമേരിക്കയുടെ പുതിയ എംബസിക്കായി 26 ഹെക്ടര്‍ സ്ഥലം സ്വന്തമാക്കാന്‍ ഒരുക്കങ്ങൾ നടക്കുകയാണെന്നും പോംപിയോ കൂട്ടിച്ചേർത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago