HOME
DETAILS
MAL
‘പ്രവാചകന്റെ വഴിയും വെളിച്ചവും’ തനിമ സന്ദേശ പ്രചാരണം
backup
October 15 2020 | 11:10 AM
റിയാദ്: ‘പ്രവാചകെൻറ വഴിയും വെളിച്ചവും’ എന്ന തലക്കെട്ടില്‍ തനിമ സാംസ്കാരിക വേദി സഊദി അറേബ്യയില്‍ ഒക്ടോബര്‍ 15 മുതൽ നവംബർ ആറ് വരെ സന്ദേശ പ്രചാരണം സംഘടിപ്പിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരുണ്യത്തി ൻറെയും, സമാധാനത്തിൻറെയും, സാഹോദര്യത്തിൻറെയും വര്‍ഗീയ-വംശീയതകള്‍ക്കെതിരായതുമായ ജീവിത പാഠങ്ങള്‍ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് സന്ദേശ പ്രചാരണത്തിൻറെ ലക്ഷ്യം. നാളെ ജിദ്ദയിൽ വെച്ച് എഴുത്തുകാരൻ പി.സുരേന്ദ്രന്‍ പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്‌ദുറഹ്‌മാൻ, തനിമ രക്ഷാധികാരി കെ.എം. ബഷീര്‍ സംസാരിക്കും. ഒക്ടോബര്‍ 23ന് റിയാദില്‍ വെച്ച് ‘പ്രവാചകെൻറ വഴിയും വെളിച്ചവും’ എന്ന വിഷയത്തില്‍ സന്ദേശ പ്രമേയ വിശദീകരണ സമ്മേളനം നടത്തും. പ്രചാരണ കാലയളവില്‍ പത്ത് ദിവസം നീളുന്ന പൈലറ്റ് ക്വിസ് മത്സരം നടക്കും.
കെ.എൽ. ഗൗബ രചിച്ച മരുഭൂമിയിലെ പ്രവാചകന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാകും ക്വിസ് മത്സരം. ക്വിസ് മത്സരത്തിന്‍റെ ഫൈനല്‍ നവംബർ അഞ്ചിനാണ് നടക്കും. ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. സന്ദേശ പ്രചാരണത്തിൻറെ സമാപനം നവംബർ ആറിന് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് നടക്കുക. സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ച് ഓഡിയോ വീഡിയോ പ്രചാരണവും നടക്കും. പ്രവാചകന്‍റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന വീഡിയോ സുവനീര്‍ എന്നിവയും പുറത്തിറക്കും. തനിമയുടെ വിവിധ പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി സന്ദേശ പ്രചാരണത്തിനായി രൂപീകരിച്ചിട്ടുണ്ട്. താജുദ്ദീന്‍ ഓമശ്ശേരിയെ സംഘാടക സമിതി കൺവീനറായി തെരഞ്ഞെടുത്തു.
ᐧ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."