കെജ്രിവാളിനെതിരെ അഴിമതി ആരോപണമുന്നയിച്ച മുന്‍ മന്ത്രിക്കു നേരെ ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്കു നേരെ ഡല്‍ഹിയില്‍ ആക്രമണം. ഡല്‍ഹിയിലെ വസതിക്കു മുന്നില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്ന കപില്‍ മിശ്രയെ അങ്കിത് ഭരദ്വാജ് എന്നയാള്‍ മര്‍ദിക്കുകയായിരുന്നു. കൂടെയുള്ളവര്‍ തടയുന്നതു വരെ ഇയാള്‍ അടി തുടര്‍ന്നു.
മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് കെജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി കപില്‍ മിശ്ര രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ എ.എ.പിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുകൊണ്ട് കപില്‍ മിശ്ര മുമ്പോട്ടു പോവുകയാണ്.
തന്നെ ആക്രമിച്ചയാള്‍ കെജ്രിവാളിനെ പിന്തുണക്കുന്നയാളാണെന്ന് കപില്‍ മിശ്ര പറഞ്ഞു. എന്നാല്‍ ഭരദ്വാജ് ബി.ജെ.പി അംഗമാണെന്ന് എ.എ.പി പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് കപില്‍ മിശ്രയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. മുതിര്‍ന്ന അഞ്ച് എ.എ.പി നേതാക്കളുടെ വിദേശ യാത്രാ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് കപില്‍ മിശ്ര ഇന്നു രാവിലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചത്. കെജ്രിവാള് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കപില്‍ മിശ്രയുടെ ആദ്യത്തെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."