പി.കെ ശശി എം.എല്‍.എ രാജിവെക്കണമെന്ന്
നെല്ലായ: ലൈംഗിക അതിക്രമം നടത്തി എന്ന് സ്വന്തം പാര്‍ട്ടിയുടെ ജില്ലാ നേതാവ് ആരോപണം ഉന്നയിച്ച സ്ഥിതിക്ക് ആരോപണം പൊലീസ് അന്വേഷിക്കണമെന്നും അന്വേഷണം സത്യസന്ധമായും നീതി പൂര്‍വ്വമായും നടക്കണമെങ്കില്‍ പി.കെ. ശശി. എം.എല്‍.എ. രാജി വെക്കണമെന്നും നെല്ലായ പഞ്ചായത്ത് മുസ്്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് നിയമവാഴ്ച തകര്‍ക്കുന്ന രീതിയില്‍ ക്രിമിനല്‍ കുറ്റം പാര്‍ട്ടി അന്വേഷിക്കുമെന്ന് പറയുന്നത് ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ ഉത്തരം രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ആയതിനാല്‍ പരാതി പൊലിസിന് കൈമാറണം. പരാതി പൊലിസിന് കൈമാറാത്ത പക്ഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം.ടി.എ. നാസര്‍ അധ്യക്ഷനായി. മേലാടയില്‍ വാപ്പുട്ടി, മാടാല മുഹമ്മദലി, മാടാല ഹംസത്ത്, ഉനൈസ് മാരായമംഗലം, പി. മൊയ്തീന് മാസ്റ്റര്‍, പി. അബൂബക്കര്‍ മാസ്റ്റര്‍, പി. ഇസ്മായില്‍ നെല്ലായ, കെ.പി. മുഹമ്മദ് കുട്ടി, പി.കെ. ബഷീര്‍, പി. സക്കീര്‍, ടി.പി. സക്കീര്‍, ജാഫര്‍ മോളൂര്‍ സംസാരിച്ചു. കീഴ്ശ്ശേരി രായിന്‍ സ്വാഗതവും പി.ടി. സന്തോഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."