HOME
DETAILS
MAL
വൃദ്ധയെ യു.പി പൊലിസ് വലിച്ച് പുറത്തിട്ടു, കേണപേക്ഷിച്ച് പിഞ്ചുകുഞ്ഞ്
backup
May 10 2017 | 13:05 PM
അംരോഹ: 70 വയസ്സുള്ള സ്ത്രീക്കു നേരെ ഉത്തര്‍പ്രദേശ് പൊലിസിന്റെ കണ്ണില്ലാ ക്രൂരത. വീട് ഒഴിപ്പിച്ചു കൊടുക്കണമെന്ന കോടതി ഉത്തരവുമായെത്തിയ പൊലിസ് വൃദ്ധയെ വലിച്ചിഴച്ച് പുറത്തിടുകയായിരുന്നു. കൂടെയുള്ള പേരക്കുട്ടിയായ പിഞ്ചുകുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെയുണ്ടെങ്കിലും ഒരുനിലയ്ക്കും പിന്‍വാങ്ങാന്‍ പൊലിസുകാര്‍ തയ്യാറായില്ല.
സമയം കഴിഞ്ഞിട്ടും വാടകയ്ക്കു കഴിയുന്ന ഷൗക്കീന്‍ അലി ഒഴിയുന്നില്ലെന്നു കാട്ടി വീടിന്റെ ഉടമസ്ഥന് സുധീര്‍ സിംഗാല്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ഇയാള്‍ക്ക് അനുകൂലമായി വരികയും വിധി നടപ്പാക്കാന്‍ പൊലിസിനോട് ഉത്തരവിടുകയും ചെയ്തു.
തങ്ങള്‍ കോടതി ഉത്തരവു നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് അംരോഹ അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് നരേന്ദ്ര പ്രതാപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."