ജീവിതപാഠവുമായി സ്കൂള്‍ കുട്ടികളുടെ ഭോജന് മിത്ര
മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരാള്‍ പോലും ഇനി ഉച്ചപ്പട്ടിണി അനുഭവിച്ചുകൂടെന്ന് സ്കൂള്‍ ലീഡര്‍ അസ്മിന് നൈലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ തീരുമാനമെടുത്തു കഴിഞ്ഞു
മണ്ണാര്‍ക്കാട്: പ്രളയ ദുരന്തം വരുത്തിവെച്ച ജീവിത പാഠങ്ങള്‍ ഹൃദയ പാഠമാക്കി മാറ്റി മണ്ണാര്‍ക്കാട് ജി.എം.യു.പി.സ്കൂളിലെ കുട്ടികള്‍ മാതൃകയാവുകയാണ്. ദാരിദ്ര്യവും വിശപ്പുമാണ് നാം അനുഭവിക്കുന്ന ഒരുസങ്കീര്ണ്ണ പ്രശ്നമെന്നും,അതിനെ നേരിടാന്‍ വാക്കുകൊണ്ടും നോക്കുകൊണ്ടും മനസ്സുകൊണ്ടും നമുക്ക് കഴിഞ്ഞേ പറ്റൂ എന്ന തിരിച്ചറിവാണ് വിദ്യാര്‍ഥികള്‍ക്ക് 'ഭോജന് മിത്ര' എന്ന പദ്ധതിക്ക് വെളിച്ചം നല്‍കിയത്.
മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരാള്‍ പോലും ഇനി ഉച്ചപ്പട്ടിണി അനുഭവിച്ചുകൂടെന്ന് സ്കൂള്‍ ലീഡര്‍ അസ്മിന് നൈലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ തീരുമാനമെടുത്തു കഴിഞ്ഞു. കുഞ്ഞുങ്ങള്‍ തയ്യറാക്കുന്ന പൊതിച്ചോറുകള്‍ ആവശ്യക്കാരുടെ വിശപ്പകറ്റാന്‍ നാളെ മുതല്‍ തുടക്കമാകുകയാണ്. മണ്ണാര്‍ക്കാട് റോട്ടറി ക്ലബ്ബിന്റെയും ജി.എം.യു.പി.സ്കൂളിന്റെയും സംയുക്ത സംരംഭത്തിലായാണ് 'ഭോജന് മിത്ര' നടപ്പിലാക്കുന്നത്.
സ്കൂളിലെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും അവശത അനുഭവിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് പൊതിച്ചോറ് നല്‍കും. സ്കൂളില്‍ ഇതിനകം തന്നെ പ്രത്യേക കൗണ്ടര്‍ തയ്യാറാക്കിക്കഴിഞ്ഞു. ചോറും കറികളും പൊതിഞ്ഞു തയ്യാറാക്കുന്നത് ഇവിടെ കുഞ്ഞു കരങ്ങള്‍ ആയിരിക്കും. ഹൃദയാന്തരത്തില് സ്നേഹത്തിന്റെ, പരസ്പര വിശ്വാസത്തിന്റെ, സൗഹൃദത്തിന്റെ അടിവേരുകള്‍ ഊട്ടിയുറപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങള്‍ നാടിന്റെ മാതൃകയാവുന്നു.
ജനപ്രതിനിധികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിറസാന്നിധ്യത്തില്‍ ഭോജന്മിത്രക്ക് നാന്ദി കുറിക്കുമെന്ന് അധ്യാപകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."