പ്രമേഹം ബാധിച്ച് ഇരു കാലുകളുടേയും ചലനമറ്റ യുപി സ്വദേശി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു
റിയാദ്: പ്രമേഹരോഗം മൂർഛിച്ചതിനെ തുടർന്ന് ഇരുകാലുകളുടേയും ശേഷി നഷ്ട്ടപ്പെട്ട് കിടപ്പിലായിരുന്ന യുപി ലക്നൗ, ഖാഗ സ്വദേശി അബ്ദുറഹ്മാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്താൽ നാടണഞ്ഞു. ബുറൈദയില്‍ നിന്നും 80 കിമിലോമീറ്റര്‍ അകലെയുള്ള അല്‍റസിലെ ബഖാലയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഇതിനിടയിൽ പ്രമേഹവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കാരണം ഇരുകാലുകളിലും പഴുപ്പ് ബാധിക്കുകയും കിടപ്പിലാവുകയും ചെയ്തു. രോഗം മൂര്‍ച്ചിച്ചതിനാല്‍ ഇരുകാലുകളും മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടന്ന് ചികിത്സക്കായി ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു
പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ കഴിയാതിരുന്ന അബ്ദ്റഹ്മാന്‍റെ നാട്ടിലേക്കുള്ള യാത്ര ചില നിയമ പ്രശ്നങ്ങള്‍ കാരണം മുടങ്ങി കിടന്നതിനെ തുടർന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റസ് ബ്രാഞ്ച് പ്രസിഡൻ്റ് ഷംനാദ് പോത്തൻ കോട് അബ്ദുറഹ്മാനെ സന്ദർശിക്കുകയും സോഷ്യൽ ഫോറം റിയാദ് വെൽഫയർ കോർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ വിഷയത്തിൽ ഇടപെട്ട് എല്ലാ നിയമപരമായ പ്രശ്നങ്ങളും പരിഹരിച്ച് റിയാദിൽ നിന്നും ലക്നൗവിലെക്കുഉള യാത്ര തരപ്പെടുത്തുകയായിരുന്നു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി, മുജിബ് ഖാസിം, സ്വാലിഹ് കുമ്പള എന്നിവരും എല്ലാ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."