പ്രേംസിങ് തമാങ് ഗേലെ സിക്കിം മുഖ്യമന്ത്രിയായി ചുമതലയേറ്റു
ഗാങ്‌ടോക്: കാല്‍നൂറ്റാണ്ടിന് ശേഷം സിക്കിമില്‍ പുതിയ മുഖ്യമന്ത്രിയായി പ്രേംസിങ് തമാങ് ഗേലെ ചുമതലയേറ്റു. തലസ്ഥാനമായ ഗാങ്‌ടോക്കിലെ പലിജോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഗംഗാ പ്രസാദ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തിന്റെ ആറാമത്തെ മുഖ്യമന്ത്രിയാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം)അധ്യക്ഷന്‍ കൂടിയായ ഗേലെ.32 സീറ്റുള്ള സിക്കിമില്‍ ആറാമൂഴത്തിനായി മത്സരിച്ച മുഖ്യമന്ത്രിയായിരുന്ന പവന്‍കുമാര്‍ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്.ഡി.എഫ്) 15 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കേവല ഭൂരിപക്ഷമായ 17 സീറ്റുകള്‍ നേടി എസ്.കെ.എം സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
നേരത്തെ ചാംലിങ്ങിന്റെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഗോലെ. 2016ല്‍ ഒന്‍പതരലക്ഷം രൂപ അഴിമതി നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന് എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.
അതേസമയം, അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തമാങ്ങിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച് നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തിവരികയാണെന്ന് ഗവര്‍ണര്‍ അറിയിച്ചതായാണ് സൂചന. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജയിലില്‍ നിന്നിറങ്ങി ആറുവര്‍ഷം വരെയുള്ള കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് നിയമം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും മന്ത്രിയോ മുഖ്യമന്ത്രിയോ ആയാല്‍ ആറുമാസത്തിനുള്ളില്‍ വിജയിച്ചാല്‍ മതി. ഈ സാഹചര്യത്തില്‍ ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിക്കാനാണ് ഗോലെയുടെ ലക്ഷ്യം. നാമനിര്‍ദേശപത്രിക നല്‍കുമ്പോഴാവും ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്തം സാധുവാകുമോ എന്നറിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."