കൊവിഡ് ലോക്ക് ഡൗൺ സേവന പ്രവർത്തനങ്ങളിൽ സഹകരിച്ചവർക്ക് ആദരം
ദമാം: കൊവിഡ് 19 മഹാമാരിയിൽ മാർച്ച് രണ്ടാം വാരം മുതൽ അൽ ഖോബാർ കെഎംസിസി കേന്ദ്രകമ്മിറ്റി നടത്തിവന്ന ഭക്ഷ്യ മരുന്ന് വിതരണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകാരികളായ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളെ കെഎംസിസി കേന്ദ്രകമ്മിറ്റി ആദരിച്ചു. മുൻ കേരള മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടികളോട നുബന്ധിച്ച് നടത്തിയ ചടങ്ങിൽ
അബ്ദുൽ ബഷീർ ലുലു ഹൈപ്പർമാർക്കറ്റ്, സഹദ് നീലിയത്ത്, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, അബ്ദുസ്സലാം ഹാജി കുറ്റിക്കാട്ടൂർ കബായാൻ ഗ്രൂപ്പ് എന്നിവർ അൽകോബാർ കെഎംസിസി യുടെ സ്നേഹോപഹാരം കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂരിൽ നിന്നും ഏറ്റുവാങ്ങി.
സഊദി അറേബ്യയിൽ കൊവിഡ് പ്രതിസന്ധി ആദ്യം തന്നെ നേരിട്ട അൽകോബാറിലും പരിസരപ്രദേശങ്ങളിലും ലോക് ഡൗൺ കാലത്ത് ഭക്ഷ്യവിതരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന വരി ലേക്ക് എത്തിക്കാൻ മുന്നിട്ടിറങ്ങിയ അൽകോബാർ കെഎംസിസി പ്രവർത്തകർ മാതൃകാപരമായിരുന്നു വെന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് അബ്ദുൽ ബഷീർ , സഹദ് നിലിയത്ത് എന്നിവർ പറഞ്ഞു.
സിദ്ദീഖ് പാണ്ടികശാല അധ്യക്ഷതവഹിച്ച ചടങ്ങിൽ ആലിക്കുട്ടി ഒളവട്ടൂർ, സുബൈർ ഉദിനൂർ, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, മുസ്തഫ കമാൽ, അബ്ദുൽ മജീദ് കൊടുവള്ളി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. ഇഖ്ബാൽ ആനമങ്ങാട്, ഫൈസൽ കൊടുമ, ഹബീബ് പൊയിൽ തൊടി, ആസിഫ് മേലങ്ങാടി, മൊയ്തുണ്ണി പാലപ്പെട്ടി, ജുനൈദ് കാഞ്ഞങ്ങാട് , അബ്ദുൽ നാസർ ദാരിമി, അൻവർ ശാഫി വളാഞ്ചേരി, ലുബൈദ് ഒളവണ്ണ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."