അടിത്തറ നിര്‍മാണം തുടങ്ങി
പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്നുമുന്നു തവണ തകര്‍ന്ന മൂലത്തറ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച മുതലാണ് പണികള്‍ ആരംഭിച്ചത.് ഇന്നലെ ഇടതുകര ഹൈലെവല്‍ കനാലിലേക്ക് വെള്ളം തുറന്നു വിടാനുള്ള സ്ലൂയിസിന്റെ അടിത്തറ നിര്‍മാണമാണ് ആരംഭിച്ചത.് പ്രളയത്തെത്തുടര്‍ന്ന് ഇവിടെയെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് ഇടത് കനാലിലേക്ക് വെള്ളം തുറക്കുന്ന ഭാഗത്തെ സൈഡ് വാള്‍ നിര്‍മിക്കുന്നത് നിര്‍ത്തി വെച്ചിരുന്നു. അഖിലേന്ത്യ ബന്ദ്് ദിനത്തിലും മൂലത്തറയില്‍ പണികള്‍ നടത്തി.
കഴിഞ്ഞ ദിവസം ഇവിടത്തെ കോണ്‍ഗ്രീറ്റ് പണികള്‍ ആരംഭിക്കാനിരുന്നതാണ് എന്നാല്‍ മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാമില്‍ നിന്നും 3200 ഘനയടി വെള്ളം തുറന്നതോടെ കോണ്‍ക്രീറ്റ് പണികള്‍നടത്താന്‍ തടസമുണ്ടായതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂലത്തറ ഡാം കെട്ടിനോട് ചേര്‍ന്ന് ഇടതുകരകനാല്‍ ഭാഗത്ത്് മൂന്ന് ഷട്ടറുകള്‍ നിര്‍മിക്കുന്നുണ്ട് . ഇതിന്റെ അടിത്തറ നിര്‍മ്മാണവും ഇന്നലെ ആരംഭിച്ചു. ഇതിന്റെ പണി രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇടതുകര കനാലിലൂടെ വെള്ളം തുറക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. കാലവര്‍ഷം കനത്തതിനാല്‍ ആളിയാറില്‍ നിന്നും പലതവണയായി വെള്ളം തുറന്നു വിട്ടത് മൂലത്തറ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കിയിട്ടുണ്ട്. മൂലത്തറ നിര്‍മ്മാണകരാര്‍ കമ്പനിക്ക് ഏപ്രില്‍ മുപ്പതു വരെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയമുണ്ട്. അതിനുള്ളില്‍ പണികളെല്ലാം പൂര്‍ത്തീകരിക്കാന്‍ നടപടിയെടുത്തതായും ജലസേചനവകുപ്പ് മൂലത്തറ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."